സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും സുരക്ഷ പരിശോധന നടത്തും

ബെംഗളൂരു: സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും സുരക്ഷ പരിശോധന നടത്താൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. പരപ്പന അഗ്രഹാര ജയിലിൽ കഴിയവേ നടൻ ദർശന് വിഐപി പരിഗണന നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.

സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും സുരക്ഷ അവലോകനം ചെയ്യുമെന്നും പുതിയ പരിഷ്‌കാരങ്ങൾ ഉടൻ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ജയിലുകളിലെ സുരക്ഷാ നടപടികൾ അവലോകനം ചെയ്യാൻ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ടീമുകൾ രൂപീകരിക്കും. ഈ ടീമുകൾ ജയിലുകളിലെ ക്രമക്കേടുകളും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുകയും പുതിയ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രി വിശദീകരിച്ചു.

നിയമ-പാർലമെൻ്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ 2020-ൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായിരിക്കെ നിരവധി ജയിലുകൾ സന്ദർശിക്കുകയും ജയിൽ പരിഷ്കരണങ്ങളെക്കുറിച്ച് റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ട്‌ പുനപരിശോധിക്കും. റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ജയിലുകളിൽ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | PRISON
SUMMARY: Security at all prisons in the Karnataka to be reviewed

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വെമ്പായം ബാറിലെ തീവെപ്പ്: പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു

തിരുവനന്തപുരം: വെമ്പായത്ത് ശ്രീവത്സം ബാറിലുണ്ടായ പെട്രോള്‍ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍...

പ്രശസ്ത തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു. 88 വയസായിരുന്നു....

ഓപ്പറേഷൻ തൂഫാൻ; സംസ്ഥാനത്തെ സെൻട്രല്‍ ജയിലുകളില്‍ മിന്നല്‍ പരിശോധന

തിരുവനന്തപുരം: കേരളത്തിൽ വിവിധ ജയിലുകളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 'ഓപ്പറേഷൻ തൂഫാൻ'...

മുത്തങ്ങയില്‍ 23 വര്‍ഷം മുമ്പ് പോലീസുകാരൻ കൊല്ലപ്പെട്ട കേസില്‍ 22 പ്രതികള്‍ കുറ്റക്കാര്‍; 35 പ്രതികളെ വെറുതെവിട്ടു

വയനാട്: മുത്തങ്ങ സമരത്തിനിടെ പോലീസുകാരൻ കൊല്ലപ്പെട്ട കേസില്‍ 22 പ്രതികള്‍ കുറ്റക്കാർ....

ചെങ്ങന്നൂരില്‍ നടുറോഡില്‍ ഉപേക്ഷിച്ചത് രണ്ടായിരത്തോളം ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍

ആലപ്പുഴ: ഓടുന്ന വാഹനത്തില്‍നിന്ന് ഗർഭനിരോധന ഉറകള്‍ നടുറോഡില്‍ തള്ളിയതായി പരാതി. എംസി...

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 200 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് വര്‍ധിച്ചത്. 1,06,040...

ദുബായ്- കൊച്ചി വിമാനം 12 മണിക്കൂറോളം വൈകി; കുത്തിയിരുന്ന് പ്രതിഷേധിച്ച്‌ യാത്രക്കാര്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നെടുക്കേണ്ട ദുബായ് കൊച്ചി വിമാനം 12 മണിക്കൂറോളം...

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് രണ്ട് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഭോപ്പാൽ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് രണ്ട് പേര്‍ മരിച്ചു. ഏഴ് പേർ...

Related Articles

Popular Categories