ബെംഗളൂരു: അംഗൻവാടിയുടെ ശുചിമുറിയിൽ നിന്ന് പാമ്പുകടിയേറ്റ മൂന്ന് വയസുകാരി മരിച്ചു. ഹുബ്ബള്ളി മുണ്ടഗോഡിലെ അംഗൻവാടിയിൽ ബുധനാഴ്ചയാണ് സംഭവം. മയൂരി എന്ന കുട്ടിയാണ് മരിച്ചത്. ക്ലാസ് മുറിക്ക് പുറത്തുള്ള ടോയ്‌ലറ്റിൽ പോയ മയൂരിയുടെ കാലിൽ പാമ്പ് കടിക്കുകയായിരുന്നു.
ക്ലാസിലേക്ക് തിരിച്ചുവന്ന കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും, ബോധം നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പുകടിയേറ്റ വിവരം പുറത്തറിയുന്നത്. പ്രാഥമിക ചികിത്സ നൽകിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളായി അംഗൻവാടിയുടെ ശുചിമുറിക്ക് സമീപം പാമ്പിനെ കണ്ടിരുന്നതായി മറ്റ് കുട്ടികൾ പറഞ്ഞു. സംഭവത്തിൽ മയൂരിയുടെ രക്ഷിതാക്കളുടെ പരാതിയിൽ അംഗൻവാടി അധികൃതർക്കെതിരെ പോലീസ് കേസെടുത്തു.
TAGS: KARNATAKA | DEATH
SUMMARY: 3-year-old girl dies of snake bite in Anganwadi toilet
കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…