Categories: KERALATOP NEWS

അക്ഷയ തൃതീയ ദിനത്തില്‍ പുതിയ സേവനവുമായി സ്വിഗ്ഗി

അക്ഷയ തൃതീയ ദിനത്തില്‍ സ്വർണം, വെള്ളി നാണയങ്ങള്‍ വീട്ടില്‍ കൊണ്ടുവന്ന് തരാൻ ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റഫോമായ സ്വിഗ്ഗി. മലബാർ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ്, മുത്തൂറ്റ് എക്‌സിം (മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്) എന്നിവയുമായി സഹകരിച്ചാണ് സ്വിഗ്ഗി ഇൻസ്‌റ്റാമാർട്ട് വഴി സ്വർണം ഡെലിവറി ചെയ്തത്.

സ്വിഗ്ഗി ഇൻസ്‌റ്റാമാർട്ടില്‍ നേരിട്ട് സ്വർണ നാണയങ്ങള്‍ വാങ്ങാനുള്ള സൗകര്യം അക്ഷയ തൃതീയ ദിനത്തില്‍ സ്വിഗ്ഗി ഇൻസ്‌റ്റാമാർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണം വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്. അതിനാല്‍ത്തന്നെ രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്. മലബാർ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ്, മുത്തൂറ്റ് എക്‌സിം എന്നിവയുമായി സഹകരിച്ച്‌ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് മിനിറ്റുകള്‍ക്കുള്ളില്‍ സർട്ടിഫൈഡ് സ്വർണ്ണ, വെള്ളി നാണയങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടുവാതില്‍ക്കല്‍ എത്തിക്കുന്നു.

ശുഭ മുഹൂർത്തം ആഘോഷിക്കുന്ന വേളയില്‍ സ്വർണം, വെള്ളി പോലുള്ള വിലയേറിയ ലോഹങ്ങള്‍ വാങ്ങുന്നത് എന്നത്തേക്കാളും എളുപ്പമാക്കുകയാണ് സ്വിഗ്ഗി എന്ന് കമ്പനി പറയുന്നു. വീട്ടുവാതില്‍ക്കല്‍ എത്തുന്ന ഡെലിവറി സൗകര്യവും വേഗതയും കൂടാതെ, സ്വർണ്ണ, വെള്ളി നാണയങ്ങള്‍ 24 കാരറ്റ് അല്ലെങ്കില്‍ 999 മാർക്ക് ഉള്ളതാണെന്ന് ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കാൻ കഴിയും എന്നും കമ്പനി കൂട്ടിച്ചേർത്തു.

സ്വർണ്ണ, വെള്ളി നാണയങ്ങള്‍ക്ക് പുറമേ, സില്‍വർ സ്പൂണുകള്‍, വെള്ളി ഗ്ലാസ്, അഗർബത്തി, പൂക്കള്‍, പൂജാ തുണി തുടങ്ങിയ പൂജാ അവശ്യവസ്തുക്കളും സ്വിഗ്ഗി ഇൻസ്റ്റമാർട്ട് വഴി നല്‍കുന്നുണ്ട്. ഈ വർഷത്തെ അക്ഷയ തൃതീയ ദിനത്തില്‍ ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത അനുഭവം ഉറപ്പാക്കിക്കൊണ്ട് ഞങ്ങളുടെ ടീമുകള്‍ തയ്യാറാണ്,” സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് സിഇഒ ഫാണി വ്യക്തമാക്കിയിട്ടുണ്ട്.

Savre Digital

Recent Posts

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു

മലപ്പുറം: മലപ്പുറം കിഴക്കെ ചാത്തല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു. കിഴക്കേ ചാത്തല്ലൂരില്‍ പട്ടീരി വീട്ടില്‍ കല്യാണി അമ്മ (68)…

1 minute ago

ക്ലാസ് കഴിഞ്ഞ് കുളത്തില്‍ കുളിക്കാനിറങ്ങിയ ആറ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

നാഗര്‍കര്‍ണൂല്‍: ആന്ധ്രാപ്രദേശിലെ നാഗര്‍കര്‍ണൂലില്‍ ആറ് സ്‌കൂള്‍ കുട്ടികള്‍ മുങ്ങിമരിച്ചു. ചിഗേലി ഗ്രാമത്തില്‍ ഇന്നലെ വൈകിട്ടാണ് ദുരന്തം ഉണ്ടായത്. ക്ലാസ്സ് കഴിഞ്ഞതിന്…

21 minutes ago

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്…

43 minutes ago

കോട്ടയം കളക്ടറേറ്റില്‍ ബോംബ് ഭീഷണി; പോലീസ് പരിശോധന ആരംഭിച്ചു

കോട്ടയം: കോട്ടയം കോട്ടയം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ഉച്ചക്ക് 1.30 ന് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ ഒഴിപ്പിക്കണമെന്നുമാണ് ഇ മെയില്‍…

2 hours ago

വിവാഹ വാഗ്ദാനം നല്‍കി പീഡനം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് വളപ്പില്‍ മുഹമ്മദ് അബ്ദുള്‍…

4 hours ago

സ്വര്‍ണവിലയില്‍ വർധനവ്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ച്ചയുടെ സൂചനകള്‍ കാണിച്ച സ്വര്‍ണം ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ചു.…

4 hours ago