Categories: LITERATURE

അക്ഷരതാപസൻ

ലോകത്തിലെ ഏറ്റവും വിഷമം പിടിച്ച ജോലികളിൽ ഒന്നാണ് ലിറ്റററി എഡിറ്ററുടേതെന്ന് വിശ്രുത അമേരിക്കൻ പത്രാധിപരായിരുന്ന റോബർട്ട് ഗൊട്ട്ലീബ് രേഖപ്പെടുത്തിയിട്ടുണ്ട്. പത്രാധിപർക്ക് അയച്ചുകിട്ടുന്ന കയ്യെഴുത്തുപ്രതികളുടെ വലിയൊരു കൂമ്പാരത്തിനിടയിൽ നിന്ന് കൊള്ളാവുന്ന ഒരു രചന കണ്ടെടുക്കുന്നതിന്റെ ത്രില്ലിനെക്കുറിച്ച് എം ടി വാസുദേവൻ നായർ ഉൾപ്പെടെയുള്ളവർ പലപ്പോഴായി എഴുതിയിട്ടുമുണ്ട്. “ഒരുപാട് ചാരം ചികഞ്ഞാൽ ചിലപ്പോൾ ഒരു തീപ്പൊരി കണ്ടേക്കാം” എന്ന് എം ടിയുടെ രചനയിൽ ഐ വി ശശി സംവിധാനം ചെയ്തത “അക്ഷരങ്ങൾ” എന്ന സിനിമയിൽ ഭരത്‌ഗോപി അവതരിപ്പിച്ച വി പി മേനോൻ എന്ന പത്രാധിപർ പറയുന്നുണ്ട്.

പറഞ്ഞുവരുന്നത് ഒരു പത്രാധിപരെക്കുറിച്ചാണ്; ഇക്കഴിഞ്ഞ ദിവസം വിടപറഞ്ഞ എസ് ജയചന്ദ്രൻ നായർ. സാഹിത്യ പത്രാധിപൻമാർക്കിടയിലെ മഹാമേരുക്കളിലൊരാൾ!

കൊച്ചി ഇന്ത്യൻ എക്സ്പ്രസ്സിൽ ജോലിചെയ്യുന്ന കാലത്താണ് ജയചന്ദ്രൻ നായർ സാറിനെ പരിചയപ്പെടുന്നത്. എക്സ്പ്രസ്സിന്റെ അതേ ഫ്ലോറിലായിരുന്നു സമകാലിക മലയാളം ഓഫീസും. മുനിയെപ്പോലൊരാൾ നിശ്ശബ്ദനായിരുന്ന്, തന്റെ കയ്യിൽക്കിട്ടിയ തങ്കം മാറ്റുരച്ചു നോക്കുന്ന സ്വർണ്ണപ്പണിക്കാരന്റെ സൂക്ഷ്മതയോടെ കയ്യെഴുത്തുപ്രതികൾ പരിശോധിക്കുന്ന ഗംഭീരകാഴ്ചയ്ക്ക് എത്രയോ തവണ സാക്ഷിയായിട്ടുണ്ട്.

മാറുന്ന ഭാവുകത്വങ്ങളിലേക്ക് കണ്ണും കാതും തുറന്നുവച്ച പത്രാധിപരായിരുന്നു ജയചന്ദ്രൻ നായർ സാർ. ഏറ്റവും ഒടുവിൽ ഇറങ്ങിയ പുസ്തകങ്ങളെ കുറിച്ചും എഴുത്തിലെ പുതിയ പ്രവണതകളെക്കുറിച്ചും പുതിയ സിനിമകളെക്കുറിച്ചുമൊക്കെ പറയും. പുസ്തകങ്ങൾ വായിക്കാൻ തരും. (അവയൊക്കെ പറഞ്ഞ സമയത്ത് തിരിച്ചു കൊടുക്കുകയും വേണം. എല്ലാ കാര്യങ്ങളിലും സാർ കൃത്യതയും കാർക്കശ്യവും പുലർത്തിയിരുന്നു.)

എഴുതിയതിനെക്കാളേറെ എഴുതിച്ചും ധാരാളം വായിച്ചുകൂട്ടിയതിനൊപ്പം അത്രതന്നെ വായിപ്പിച്ചും സാർത്ഥകമായൊരു അക്ഷരജീവിതം പൂർത്തിയാക്കിയാണ് ജയചന്ദ്രൻ സാർ മടങ്ങുന്നത്. വായനയിലും എഡിറ്റു ചെയ്യാൻ കിട്ടുന്ന കോപ്പികളിലും വളരെവേഗം നെല്ലും പതിരും തിരിച്ചറിയാനുതകുന്ന തരത്തിലുള്ള കർശനമായ ശിക്ഷണം സാറിന്റെ ശിക്ഷ്യവൃന്ദത്തിനു മിക്കവാറും ലഭിച്ചിട്ടുണ്ട്. പത്രാധിപർ എന്ന നിലയിലും വ്യക്തി എന്ന നിലയിലും സാർ പ്രത്യക്ഷത ഇഷ്ടപ്പെട്ടിരുന്നില്ല. നല്ലൊരു എഡിറ്റർ എപ്പോഴും അരങ്ങിനു പിന്നിലായിരിക്കണം എന്ന് സാർ വിശ്വസിച്ചിരുന്നു.

▪️ ബി എസ് ഉണ്ണിക്കൃഷ്ണൻ- ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകനാണ്

<br>
TAGS : S JAYACHADRAN NAIR | ANUSMARANAM

Savre Digital

Recent Posts

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം; മലയാള സാഹിത്യവുമായി ബന്ധപെട്ട് വിവിധ സെഷനുകള്‍

ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന  സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം. ഓഗസ്റ്റ്10 വരെ കോറമംഗലയിലുള്ള സെന്റ്…

23 minutes ago

കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…

40 minutes ago

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ട്രെയിൻ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് റെയിൽവേ

 ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…

58 minutes ago

സന്ദർശകർക്കായി 36 ലക്ഷം പൂക്കൾ; ലാൽബാഗിൽ സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ…

1 hour ago

ബലെബാരെ ചുരത്തിൽ ഭാരവാഹന നിയന്ത്രണം

ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…

3 hours ago

കാട്ടാന ആക്രമണത്തിൽ 63-കാരന് പരുക്ക്

ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…

3 hours ago