Categories: KARNATAKATOP NEWS

അങ്കണവാടികളിൽ എൽകെജി, യുകെജി ക്ലാസുകൾ ആരംഭിക്കാൻ തീരുമാനം

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള അങ്കണവാടികളിൽ ലോവർ കിൻ്റർഗാർട്ടൻ (എൽകെജി), അപ്പർ കിൻ്റർഗാർട്ടൻ (യുകെജി) ക്ലാസുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനം. വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഗ്രാമീണ മേഖലകളിലെ രക്ഷിതാക്കളാണ് ഇത്തരമൊരു ആവശ്യമുമായി സർക്കാരിനെ സമീപിച്ചത്. ഗ്രാമപ്രദേശങ്ങളിൽ അങ്കണവാടികളിൽ ചേർക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ നേരിട്ട് സർക്കാർ സ്കൂളുകളിൽ ഒന്നാം ക്ലാസിലേക്ക് കുട്ടികളെ ചേർക്കുകയാണ് ചെയ്യുന്നത്.

പുതിയ തീരുമാനം നടപ്പാക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹരമാകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ എല്ലാ അങ്കണവാടികളുടെയും നവീകരണത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ അംഗീകാരം നൽകിയതായി വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ അറിയിച്ചു. കല്യാണ കർണാടക മേഖലയിലൊഴികെ സംസ്ഥാനത്തെ അങ്കണവാടികളിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം (എൽകെജി, യുകെജി) നൽകുന്നതിൻ്റെ സാധ്യതകൾ പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ചതായി മന്ത്രി പറഞ്ഞു. കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും പോഷകസമൃദ്ധമായ ഭക്ഷണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൂടിയാണ് തീരുമാനം.

അങ്കണവാടികളുടെ നവീകരണത്തിന് മുഖ്യമന്ത്രി ഇതിനകം അംഗീകാരം നൽകി. ഈ കേന്ദ്രങ്ങളിലൂടെ കുട്ടികൾക്ക് യൂണിഫോം, പുസ്തകങ്ങൾ, ബാഗുകൾ എന്നിവ നൽകാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾക്ക് സമാനമായി അങ്കണവാടികളിൽ വിദ്യാർഥികൾക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾ (ടിസി) നൽകുന്നതിനുള്ള നൂതന സംവിധാനം സ്ഥാപിക്കും.

TAGS: KARNATAKA| ANGANWADI| KINDERGARTEN
SUMMARY: Government plan to introduce kindergarten in anganwadis

Savre Digital

Recent Posts

പൊതുഇടങ്ങളിൽ മാലിന്യം കത്തിച്ചാൽ ഇനി ക്രിമിനൽ കേസ്

ബെംഗളൂരു: പൊതുഇടങ്ങളിൽ മാലിന്യം കത്തിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ബാംഗ്ലൂർ സോളിഡ് വേസ്‌റ്റ് മാനേജ്മെൻ്റ് ലിമിറ്റഡ് (ബിഎസ്‌ഡബ്ല്യൂഎംഎൽ). 2016 ലെ ഖരമാലിന്യ…

34 minutes ago

കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു, വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി, പ്രദേശത്ത് ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി. ഫ്ലോറിക്കൻ റോഡിലാണ് സംഭവം. പുലർച്ചെ രണ്ടുമണിയോടെയാണ്…

53 minutes ago

കാസറഗോഡ് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; 28-കാരി മരിച്ചു, 4 പേര്‍ക്ക് പരുക്ക്

കാസറഗോഡ്: കുമ്പളയ്ക്ക് സമീപം ബന്തിയോട് മുട്ടം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടിയിലെ സി.പി. ഫാത്തിമത്ത് മിര്‍സാന (28)…

1 hour ago

നന്ദിനിയുടെ പേരില്‍ വ്യാജനെയ്യ്: നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്‍ (കെഎംഎഫ്) ഉത്പന്നമായ നന്ദിനി ബ്രാൻഡിൽ വ്യാജനെയ്യ് വിൽപ്പന നടത്തിയ നാലുപേർ അറസ്റ്റിൽ. കെഎംഎഫ് വിതരണക്കാരൻ…

1 hour ago

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് നീ​ക്കി​യ ന​ട​പ​ടി; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് വൈ​ഷ്ണ സു​രേ​ഷ്

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി. തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ്…

10 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം ഭഗവതിപ്പാടി പനമ്പിള്ളി വീട്ടില്‍ നാരായണന്‍ രാജന്‍ പിള്ള (എന്‍ആര്‍ പിള്ള- 84) ബെംഗളൂരുവില്‍ അന്തരിച്ചു.…

10 hours ago