കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കി. അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കത്തില്‍ പറയുന്നു. മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്‌ഐടിക്ക് സാന്ദ്ര പരാതി നല്‍കിയിരുന്നു.
സാന്ദ്രയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തിരുന്നു. എറണാകുളം സെൻട്രല്‍ പോലീസാണ് എഫ്‌ഐആർ എടുത്തത്. ഇതിന് പിന്നാലെയാണ് സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കിയത്. സിനിമാ നിർമാണ മേഖല സ്ത്രീ വിരുദ്ധമാണെന്നും സംഘടനയില്‍ പവര്‍ ഗ്രൂപ്പ് ശക്തമാണെന്നും ആരോപിച്ച് സാന്ദ്ര തുറന്ന കത്ത് എഴുതിയിരുന്നു.
സംഘടനയില്‍ സ്ത്രീ സൗഹൃദാന്തരീക്ഷം ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ട പ്രസിഡന്റും സെക്രട്ടറിയും രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് സാന്ദ്ര കത്തവസാനിപ്പിച്ചത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തലപ്പത്ത് ഒരു വനിത വേണം എന്നും സാന്ദ്ര ആവശ്യപ്പെട്ടിരുന്നു.
അസോസിയേഷന്‍ യോഗത്തില്‍ തന്നെ കയ്യേറ്റം ചെയ്തു എന്നാരോപിച്ച് സാന്ദ്ര തോമസിന്റെ പരാതിയില്‍ പത്ത് പ്രൊഡ്യൂസര്‍മാര്‍ക്ക് എതിരെ പോലീസ് കേസെടുത്തിരുന്നു. ഹേമ കമ്മിഷന്‍ പരാതികള്‍ അന്വേഷിക്കുന്ന പോലീസ് സംഘമാണ് കേസ് എടുത്തത്. ഈ കേസില്‍ നിര്‍മ്മാതാക്കള്‍ മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്. ഈ പ്രശ്നം നിലനില്‍ക്കുന്നതിനിടെയാണ് പുറത്താക്കല്‍.
TAGS : SANDRA THOMAS | PRODUCERS ASSOCIATION
SUMMARY : Violated discipline; Sandra Thomas has been expelled by the Producers Association
തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നില്‍ ടിപ്പർ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രാവച്ചമ്പലത്ത് ആണ് സംഭവം. വിഴിഞ്ഞം…
ഹരിപ്പാട്: ഹരിപ്പാട് പിഞ്ചുകുഞ്ഞുമായി ആനയ്ക്ക് മുമ്പിൽ സാഹസം കാണിച്ച പാപ്പാനും കുട്ടിയുടെ അച്ഛനും അറസ്റ്റിൽ. കുട്ടിയുടെ അച്ഛൻ കൊട്ടിയം അഭിലാഷിനെയാണ്…
കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഹാഷിഷ് ഓയില്‍ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ മനോജില്‍ നിന്നാണ് പിടികൂടിയത്. കണ്ണൂർ ടൗണ്‍…
ചൈന: ചൊവ്വയെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുന്നു. ചൊവ്വയിലെ ഹീബ്രസ് വാലെസ് (Hebrus…
തിരുവനന്തപുരം: സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍…
കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…