ബെംഗളൂരു: അച്ചടക്കലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കർണാടകയിലെ അഞ്ച് ബിജെപി നേതാക്കൾക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയും അച്ചടക്ക ലംഘനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കട്ട സുബ്രഹ്മണ്യ നായിഡു, എംപി രേണുകാചാര്യ, ബിപി ഹരീഷ്, ശിവറാം ഹെബ്ബാർ, എസ്.ടി. സോമശേഖർ എന്നിവർക്കാണ് നോട്ടീസ് അയച്ചത്.
പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് പൊതുവേദികളിൽ അനാവശ്യമായ പരാമർശങ്ങൾ നടത്തിയതിനാണ് നടപടിയെന്ന് ബിജെപിയുടെ കേന്ദ്ര അച്ചടക്ക സമിതി അംഗം ഓം പഥക് പറഞ്ഞു. നോട്ടീസ് ലഭിച്ച് 72 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് അറിയിപ്പ്. അല്ലാത്തപക്ഷം കേന്ദ്ര അച്ചടക്ക സമിതി തുടർ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന പ്രസിഡന്‍റ് ബി. വൈ. വിജയേന്ദ്രയെ നീക്കം ചെയ്യണമെന്നാണ് വിമത വിഭാഗം ആവശ്യപ്പെടുന്നത്. ബിജെപി നേതാവ് ബസനഗൗഡ പാട്ടീൽ യത്‌നലിനും മറ്റ് വിമത നേതാക്കൾക്കുമെതിരെ വിജയേന്ദ്രയുടെ അനുയായികൾ പ്രസ്‌താവനകൾ നടത്തുകയും അവർക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
TAGS: KARNATAKA | BJP
SUMMARY: Bjp gives showcause notice for five party leaders
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…