ബെംഗളൂരു: കർണാടക നിയമസഭയിൽ പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ. ഹണിട്രാപ്പ് വിവാദത്തിൽ പ്രതിഷേധിച്ചതിനെതിരെയാണ് നടപടി. നിയമസഭാ സ്പീക്കർ യു. ടി ഖാദർ ആണ് എംഎൽഎമാരെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. സ്പീക്കറുടെ ഉത്തരവുകൾ അവഗണിച്ച് അച്ചടക്കമില്ലാത്തതും അനാദരവുള്ളതുമായ രീതിയിൽ പെരുമാറിയതിനെ തുടർന്ന് അംഗങ്ങൾ നിയമസഭാ നടപടികൾ തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് നടപടി.
ഹൗസ് മാർഷലുകൾ എത്തിയാണ് എംഎൽഎമാരെ സഭയിൽ നിന്ന് പുറത്താക്കിയത്. പ്രതിപക്ഷ ചീഫ് വിപ്പ് ദൊഡ്ഡനഗൗഡ എച്ച്, പാട്ടീൽ, സി. എൻ. അശ്വത് നാരായൺ, എസ്.ആർ.വിശ്വനാഥ്, ബി.എ. ബസവരാജ്, എം.ആർ. പാട്ടീൽ, ചന്നബസപ്പ, ബി. സുരേഷ് ഗൗഡ, ഉമാനാഥ് എ. കൊട്ടാൻ, ശരണു സലാഗർ, ശൈലേന്ദ്ര ബെൽഡേൽ, സി. കെ. രാമമൂർത്തി, യശ്പാൽ എ. സുവർണ, യശ്പാൽ എ. സുവർണ, മുനിരത്ന, ബസവരാജ് മട്ടിമൂട്, ധീരജ് മുനിരാജു, ചന്ദ്രു ലമാനി എന്നിവരാണ് സസ്പെൻഷനിലായ നിയമസഭാംഗങ്ങൾ.
സസ്‌പെൻഷൻ ഉത്തരവ് പ്രകാരം, അംഗങ്ങളെ നിയമസഭാ ഹാളിലേക്കും ലോബിയിലേക്കും ഗാലറികളിലേക്കും പ്രവേശിക്കുന്നതിൽ നിന്ന് വിലക്കും. ഏതെങ്കിലും സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും, നിയമസഭാ അജണ്ടയിൽ അവരുടെ പേരിൽ ഏതെങ്കിലും വിഷയം ഉൾപ്പെടുത്തുന്നതിൽ നിന്നും വിലക്കും.
TAGS: SUSPENSION | BJP
SUMMARY: 18 BJP MLAS suspended amid ruckus, House marshals remove MLAs
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…