ബെംഗളൂരു: അച്ഛനെ കൊല്ലാൻ മകൻ വാടകക്കൊലയാളികളെ ഏൽപ്പിച്ചെങ്കിലും അബദ്ധത്തിൽ കൊല്ലപ്പെട്ടത് ബന്ധുക്കൾ. സംഭവത്തിൽ മകൻ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ. ഗദഗിലാണ് സംഭവം. തൻ്റെ അച്ഛനെയും രണ്ടാനമ്മയെയും കൊല്ലാനാണ് വിനായക് ബകലെ (31) ഗുണ്ടകളെ ഏൽപ്പിച്ചത്. എന്നാൽ പകരം ഇയാളുടെ ബന്ധുക്കളെ ഗുണ്ടകൾ അബദ്ധത്തിൽ കൊലപ്പെടുത്തിയതോടെ പദ്ധതി പാളുകയായിരുന്നു.
റിയൽ എസ്റ്റേറ്റ് ഏജൻ്റായ വിനായക് തൻ്റെ പിതാവ് പ്രകാശ് ബകലെ, രണ്ടാനമ്മ സുനന്ദ, സഹോദരൻ കാർത്തിക് ബകലെ എന്നിവരെ കൊലപ്പെടുത്താൻ വാടകക്കൊലയാളികളായ ഏഴുപേരുമായി 65 ലക്ഷം രൂപയുടെ ഇടപാട് നടത്തിയിരുന്നു. ഇവരുടെ വീടിനുള്ളിൽ കയറി മൂവരെയും കൊലപ്പെടുത്താനാണ് കൊലയാളികൾ പദ്ധതിയിട്ടിരുന്നത്. കരാർ പ്രകാരം ആദ്യം കാർത്തികിനെ കൊലപ്പെടുത്തിയ ഗുണ്ടകൾ പിന്നീട് വീട്ടിലെത്തിയ ബന്ധുക്കളെയും കൊലപ്പെടുത്തി. കാർത്തിക് (27), പരശുറാം ഹാദിമാനി (55), ലക്ഷ്മി ഹാദിമാനി (45), ആകാൻക്ഷ ഹാദിമാനി (16) എന്നിവരാണ് മരിച്ചത്.
വിനായകും പിതാവും തമ്മിൽ സ്വത്ത് സംബന്ധമായ തർക്കം പതിവായിരുന്നു. തൻ്റെ പല സ്വത്തുക്കളും വിനായകിന് പ്രകാശ് നേരത്തെ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചാറു മാസമായി വിനായക് പിതാവിനോട് ആലോചിക്കാതെ വസ്തുവകകൾ വിറ്റു. ഇതാണ് അവരുടെ ബന്ധത്തിൽ വിള്ളലുണ്ടാവാൻ കാരണമായതെന്ന് പോലീസ് പറഞ്ഞു.
The post അച്ഛനെ കൊല്ലാൻ ക്വട്ടേഷൻകാരെ ഏല്പിച്ചു, അബദ്ധത്തിൽ കൊല്ലപ്പെട്ടത് ബന്ധുക്കൾ; മകൻ അറസ്റ്റിൽ appeared first on News Bengaluru.
തിരുവനന്തപുരം: കേരളത്തിൽ ആഗസ്റ്റ് 31 ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. അന്നേ ദിവസത്തോടെ ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണവും…
സിനിമയുടെ വിജയം അതിന്റെ കലാമൂല്യത്തെ മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത് എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ചില സിനിമകൾക്ക് വലിയ കലാമൂല്യം…
ബാല്‍ഗഢ്: കടുവയുടെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ബാല്‍ഗഢ് ജില്ലയിലാണ് കടുവയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടത്. സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ…
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തില്‍പ്പെട്ടു. കുമരകം ഇമ്മാനുവല്‍ ബോട്ട് ക്ലബ് തുഴയുന്ന നടുവിലെപറമ്പൻ വള്ളം…
മലപ്പുറം: കൂട്ടിലങ്ങാടി പാലത്തിൽനിന്ന് പുഴയിൽ ചാടി യുവതിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം പെരുവള്ളൂർ ഒളകര സ്വദേശി ദേവി നന്ദ (23) ആണ്…
കണ്ണൂർ: കണ്ണപുരത്തെ വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. മരിച്ചത് ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണെന്ന് സ്ഥിരീകരിച്ചു.…