ബെംഗളൂരു: അഞ്ചാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ച സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസെടുത്തു. ദേവനഹള്ളിക്ക് സമീപമുള്ള വിസ്ഡം ഇംഗ്ലീഷ് സ്‌കൂൾ പ്രിൻസിപ്പൽ ഉഷാ കിരണിനെതിരെയാണ് നടപടി. ചൂരൽ ഉപയോഗിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ഉഷ മർദിക്കുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് ഉഷയെ കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച വൈകീട്ട് സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയ കുട്ടിയുടെ ദേഹത്ത് പാടുകൾ കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. പ്രിൻസിപ്പൽ ഉഷാ കിരണിന്റെ ഓട്ടീസം ബാധിതനായ മകനും ഇതേ സ്കൂളിലെ അഞ്ചാം തരം വിദ്യാർഥിയാണ്. സ്കൂളിൽ വെച്ച് മകന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉഷ ക്ലാസിലെ മറ്റു വിദ്യാർഥിനികളെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
ഇത് ചെയാൻ വിസമ്മതിച്ചിരുന്ന പെൺകുട്ടികളെ ഉഷ ചൂരൽവടി ഉപയോഗിച്ച് മർദിച്ചിരുന്നു. മുറിവുകൾ കണ്ടെത്തിയതിനെ തുടർന്ന് അധ്യാപകരോട് വിശദീകരണം തേടിയപ്പോൾ മറുപടി ഉണ്ടായില്ലെന്നും, ഇതേതുടർന്നാണ് പോലീസിനെ സമീപിച്ചതെന്നും കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു.
TAGS: BENGALURU | BOOKED
SUMMARY: School principal in custody for beating class 5 student in Bengaluru
ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ എടത്വായില്‍ ഉണ്ടായ അപകടത്തില്‍ എടത്വാ കുന്തിരിക്കല്‍ കണിച്ചേരില്‍ചിറ മെറീന…
ആലപ്പുഴ: സിപിഎം നേതാവും കുടുംബവും സഞ്ചരിച്ച കാർ കത്തിനശിച്ചു. സിപിഎം സംസ്ഥാന സമിതിയംഗം സി ബി ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ച…
കൊച്ചി: ഗര്‍ഭിണിയെ മര്‍ദിച്ച കേസില്‍ സിഐ കെ.ജി. പ്രതാപചന്ദ്രന് സസ്‌പെൻഷൻ. മര്‍ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്…
ബെംഗളൂരു: ശ്വാസകോശ രോഗങ്ങള്‍ അടക്കമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യത പരിഗണിച്ച് പൊതുസ്ഥലങ്ങളിൽ പ്രാവുകളെ തീറ്റുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍.…
ബെംഗളൂരു: കേരള ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസിന് തീപിടിച്ചു പൂർണ്ണമായും കത്തിനശിച്ചു. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട KL 15 A…
ബെംഗളൂരു: ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ കർണാടകത്തിലെ കാർവാർ തീരത്ത് വ്യോമസേനാ താവളത്തിന് സമീപം കണ്ടെത്തി. കാർവാറിലെ…