Categories: KARNATAKATOP NEWS

അഞ്ച് കിലോ ഉരുളക്കിഴങ്ങ് കൈക്കൂലി ചോദിച്ചു; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഉത്തർപ്രദേശ്: കേസ് കേസ് ഒത്തുതീർപ്പാക്കാൻ അഞ്ച് കിലോ ഉരുളക്കിഴങ്ങ് കൈക്കൂലി ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സൗരിഖ് പോലീസ് സ്റ്റേഷനിൽ ചപ്പുന ഔട്ട്‌പോസ്റ്റിൻ്റെ ചുമതലയുള്ള സബ് ഇൻസ്‌പെക്ടർ ആനന്ദ് രാംകൃപാലിനാണ് സസ്പെൻഷൻ. സംഭവത്തിന്റെ ഓഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നാണ് നടപടി.

പ്രാദേശിക ഗുണ്ടാ നേതാവിൽ നിന്നാണ് ആനന്ദ് കൈക്കൂലി ആവശ്യപ്പെട്ടത്. കേസ് ഒത്തുതീർപ്പാക്കണമെങ്കിൽ അഞ്ച് കിലോ ഉരുളക്കിഴങ്ങ് നൽകണമെന്നും ഇല്ലെങ്കിൽ കേസിൽ നിന്നും ഒഴിവാക്കില്ലെന്നുമായിരുന്നു ആനന്ദ് പറഞ്ഞത്. ഗുണ്ട നേതാവ് ഇതിന്റെ ഓഡിയോ റെക്കോർഡ് ചെയ്യുകയും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുമായിരുന്നു.

ആനന്ദ് കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതായി ഓഡിയോയിൽ നിന്ന് വ്യക്തമാണെന്ന് കനൗജ് അഡീഷണൽ പോലീസ് സൂപ്രണ്ട് അജയ് കുമാർ പറഞ്ഞു. സംഭവത്തിൽ ആഭ്യന്തര അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

TAGS: UTTARPRADESH | SUSPENSION
SUMMARY: Cop demands 5 kg potatoes as ‘bribe’, suspended after audio goes viral

Savre Digital

Recent Posts

വോട്ടര്‍ പട്ടിക ക്രമക്കേട്: രാഹുല്‍ ഗാന്ധിയോട് വീണ്ടും തെളിവ് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക ക്രമേക്കട് വെളിപ്പെടുത്തലില്‍ രാഹുല്‍ ഗാന്ധിയോട് വീണ്ടും തെളിവ് ചോദിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍. ക്രമേക്കടുമായി ബന്ധപെട്ട് രാജ്യവ്യാപക…

9 minutes ago

ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനം; മരണസംഖ്യ 50 ആയി

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 50 ആയി. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. ഇവരെ…

57 minutes ago

79-ാം സ്വാതന്ത്ര്യദിനം: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: 79-ാമത് സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ട മൈതാനിയിൽ പ്രധാനമന്ത്രി ത്രിവർണ…

1 hour ago

സ്വകാര്യ കോളജിലെ അധ്യാപകനും വിദ്യാര്‍ഥികളും അടക്കം 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ

ബെംഗളൂരു: കോലാറിലെ വിദ്യാ ജ്യോതി പ്രൈവറ്റ് പിയു കോളേജിലെ ഒരു അധ്യാപകനും വിദ്യാര്‍ഥികളും അടക്കം 51 പേര്‍ക്ക്   ഭക്ഷ്യവിഷബാധയേറ്റു.…

2 hours ago

ധർമസ്ഥല; വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ധർമസ്ഥലയില്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനുപിന്നിൽ വലിയ ഗൂഢാലോചനയെന്നും ക്ഷേത്രനഗരത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നൂറ്റാണ്ടുകൾ…

2 hours ago

കുവൈറ്റ് വ്യാജമദ്യ ദുരന്തം; മലയാളികളടക്കം 23 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം, മരിച്ചവരിൽ കണ്ണൂര്‍ സ്വദേശിയും

കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മലയാളികളടക്കം 23 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികൾ…

2 hours ago