ബെംഗളൂരു: ജിഡിപി വളര്‍ച്ചയില്‍ മറ്റ് സംസ്ഥാനങ്ങളെക്കാൾ മുമ്പിലെത്തി കര്‍ണാടക. കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളിലെ കര്‍ണാടകയുടെ വളര്‍ച്ചയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 1960-61ല്‍ കര്‍ണാടകയുടെ ജിഡിപി വിഹിതം വെറും 5.4 ശതമാനമായിരുന്നു. എന്നാൽ പിന്നീടുള്ള അഞ്ച് ദശാബ്ദങ്ങളില്‍ ഇത് 51 ശതമാനത്തോളമായി വര്‍ധിച്ചു.
2023-24 ലെ കണക്കനുസരിച്ച് കർണാടകയുടെ ജിഡിപി വിഹിതം 8.2 ശതമാനമായിരുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ദേശീയ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) വിഹിതത്തില്‍ കര്‍ണാടക ഏറ്റവും ഉയര്‍ന്ന വര്‍ധനവ് കൈവരിച്ചതായി കേന്ദ്രം വ്യക്തമാക്കി. രാജ്യത്തിന്റെ ജിഡിപിയിൽ (ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്‌ട്) ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണെന്നാണ് രേഖകളിൽ വ്യക്തമാക്കുന്നത്. ഇക്കോണമിക് അഡ്വൈസറി കൗൺസിൽ ടു ദി പ്രൈം മിനിസ്റ്റർ (പിഎംഇഎസി) പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരള, തമിഴ്‌നാട് എന്നിവയാണ് ഇന്ത്യൻ ജിഡിപിക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിലുള്ളത്.
അതേസമയം, ഒരുസമയത്ത് സാമ്പത്തിക ശക്തിയിൽ മുന്നിലായിരുന്ന പശ്ചിമ ബംഗാൾ പോലുള്ള സംസ്ഥാനങ്ങൾ പിന്തള്ളപ്പെട്ടു. 1960കളിൽ രാജ്യത്തിന്റെ ജിഡിപിയിൽ 10.5 ശതമാനം സംഭാവന ചെയ്തിരുന്ന പശ്ചിമ ബംഗാൾ 2024ൽ എത്തിയപ്പോൾ 5.6 ശതമാനമായി ഇടിഞ്ഞു. പ്രതിശീർഷ വരുമാനത്തിൽ തുടക്കംമുതൽ തന്നെ പിന്നിലായിരുന്ന രാജസ്ഥാൻ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പുറകിലാണ് ഇപ്പോൾ പശ്ചിമബംഗാളിന്റെ സ്ഥാനം.
TAGS: KARNATAKA | GDP
SUMMARY: Karnataka tops in gdp growth in last five decades in country
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…