ബെംഗളൂരു: സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്ന എല്ലാ നഴ്സിംഗ് കോളേജുകളും അടച്ചുപൂട്ടും. വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെടുന്ന നഴ്‌സിംഗ് കോളേജുകൾ പരിശോധിച്ച് മുദ്രവെക്കാൻ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ ആണ് വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചത്. അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകൾ സംബന്ധിച്ച് നിരവധി പരാതികൾ ചൂണ്ടിക്കാട്ടി വികാസ സൗധയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഇളവ് നൽകിയിട്ടും പല സ്വകാര്യ കോളേജ് മാനേജ്‌മെൻ്റുകളും പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടില്ല. മിക്ക കോളേജുകളിലും മതിയായ ടീച്ചിംഗ് സ്റ്റാഫ്, ലൈബ്രറി, ലബോറട്ടറി സൗകര്യങ്ങൾ ഇല്ലെന്നും അമിതമായ ഫീസ് ഈടാക്കുന്നുണ്ടെന്നും പാട്ടീൽ ചൂണ്ടിക്കാട്ടി. വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർഥികളുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകി കോളേജ് മാനേജ്‌മെൻ്റുകൾ നിർദ്ദേശിച്ച 20 ശതമാനം ഫീസ് വർധനയും കഴിഞ്ഞ ദിവസം മന്ത്രി നിരസിച്ചിരുന്നു. പാവപ്പെട്ട വിദ്യാർത്ഥികളെ പിന്തുണയ്‌ക്കുന്നതിനായി സർക്കാർ ക്വാട്ട സീറ്റുകൾ 20 ശതമാനത്തിൽ നിന്ന് 40 ശതമാനം ആയി ഉയർത്താൻ അദ്ദേഹം കോളേജുകളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
TAGS: KARNATAKA| NURSING COLLEGES
SUMMARY: Minister orders to seal down nursing colleges lacking infrastructure facilities
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ടമായ എന്യുമറേഷൻ ഫോം വിതരണം നവംബർ 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ…
ബെംഗളൂരു: ആശുപത്രിയില്‍ ചികിത്സക്കിടെ ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. ഉടന്‍ തന്നെ ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയിൽ…
ബെംഗളൂരു: അഞ്ച് ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുര താലൂക്കിലെ ഹഡോണഹള്ളിക്കും തിരുമഗൊണ്ടനഹള്ളിക്കും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ്…
ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം…
ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികള്‍ സംസ്‌കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കണമെന്നും മലയാളികള്‍ സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകന്‍ കാട്ടാക്കട അഭിപ്രായപ്പെട്ടു.…
ബെംഗളൂരു: പാലക്കാട് താനിക്കുന്നത്ത് രാജഗോപാൽ (69) ബെംഗളൂരുവില്‍ അന്തരിച്ചു. ഷെട്ടിഹള്ളി നന്ദനനഗറിലായിരുന്നു താമസം. റിട്ട. ഐടിഐ ഉദ്യോഗസ്ഥനാണ്. വിദ്യാരണ്യപുരയിലെ കോട്ടക്കല്‍…