ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ശിവമോഗ അഗുംബെക്ക് സമീപമുള്ള ബാലേഹള്ളി, ഉലുമാദി, സുരുളിഗഡ്ഡെ, കനഗുൽ ഗ്രാമവാസികൾ. പ്രദേശത്തെ അടിസ്ഥാന സൗകര്യവികസനം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും അധികൃതർ ഇക്കാര്യം പരിഗണിക്കുന്നത് വരെ ആർക്കും വോട്ട് ചെയ്യില്ലെന്നും ഗ്രാമീണർ പറഞ്ഞു.
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച് ഗ്രാമീണർ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. നാല് ഗ്രാമങ്ങളിളുമായി ഏകദേശം 40 മുതൽ 45 വരെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എന്നാൽ ഇവിടെ ശരിയായ റോഡുകളോ, ബസ് സൗകര്യമോ ഇല്ല. ഇത് ഗ്രാമീണരുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. മതിയായ അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാൽ ജോലിക്ക് പോകുന്നതും മാറ്റും വെല്ലുവിളിയായി മാറിയെന്ന് ഗ്രാമവാസികൾ പറഞ്ഞു.
കുട്ടികളുടെ പഠനത്തെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. മിക്ക കുട്ടികളും ഇതിനോടകം സ്കൂളിൽ പോകുന്നില്ല. ഇതിനു പുറമെ ജലക്ഷാമം മറ്റൊരു പ്രതിസന്ധിയാണ്. കൃത്യമായ അളവിൽ ജലവിതരണവും ഗ്രാമങ്ങളിലേക്ക് ലഭിക്കുന്നില്ല.
റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ജലവിതരണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നടപടികൾ കൈക്കൊള്ളുന്നതുവരെ, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കില്ലെന്ന് ഗ്രാമവാസികൾ വ്യക്തമാക്കി.
The post അടിസ്ഥാന സൗകര്യങ്ങളില്ല; ലോക്സഭ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ഗ്രാമീണർ appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…
വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…
ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ് തോമസ് പള്ളിയിലെ സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…
വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…
ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…