Categories: KARNATAKATOP NEWS

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം; 75 സ്വകാര്യ നഴ്‌സിംഗ് കോളേജുകളിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ 75 സ്വകാര്യ നഴ്‌സിംഗ് കോളേജുകളിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (ആർജിയുഎച്ച്എസ്). 2024-25 അധ്യയന വർഷത്തിൽ ഈ കോളേജുകൾക്ക് പുതിയ വിദ്യാർഥികളെ ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിലേക്ക് പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്ന് ആർജിയുഎച്ച്എസ് വ്യക്തമാക്കി.

ആർജിയുഎച്ച്എസ് പുറത്തുവിട്ട പട്ടിക പ്രകാരം ബെംഗളൂരുവിലെ 32 കോളേജുകൾക്കാണ് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ബാക്കിയുള്ള 43 കോളേജുകൾ മംഗളൂരു, ഉഡുപ്പി, ബീദർ, ചിക്കമഗളൂരു, കൽബുറഗി, ചിത്രദുർഗ, ബല്ലാരി തുടങ്ങിയ ജില്ലകളിലാണ്.

പ്രൊഫഷണൽ ഹെൽത്ത് സയൻസ് കോഴ്‌സുകളിൽ ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സുകൾക്ക് വലിയ ഡിമാൻഡാണ്. 2023 മുതൽ ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സുകൾക്ക് സിഇടി വഴി സീറ്റ് അനുവദിക്കുന്നുണ്ട്. സിഇടി 2024ൽ 2.28 ലക്ഷം വിദ്യാർഥികൾ ഈ കോഴ്‌സിന് യോഗ്യത നേടി. കർണാടകയിൽ 615 നഴ്‌സിംഗ് കോളേജുകളുണ്ട്. ഭൂരിഭാഗം മാനേജ്‌മെൻ്റ് ക്വാട്ട സീറ്റുകളിലും കേരളം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് പ്രവേശനം നേടുന്നത്.

എന്നാൽ നഴ്‌സിംഗ് കോഴ്സുകൾക്ക് യോഗ്യതയുള്ള സ്ഥാപനത്തിന് 100 കിടക്കകളുള്ള പാരൻ്റ് ഹോസ്പിറ്റൽ ഉണ്ടായിരിക്കണം. ബിഎസ്‌സിക്ക് 100 സീറ്റുകൾ അനുവദിക്കുന്നതിന്, നഴ്‌സിംഗ് പ്രോഗ്രാം നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ടിന് 300 കിടക്കകളോ അതിൽ കൂടുതലോ ഉള്ള ഒരു പാരൻ്റ് മെഡിക്കൽ കോളേജോ പാരൻ്റ് ഹോസ്പിറ്റലോ ഉണ്ടായിരിക്കണം.

60 സീറ്റുകൾ അനുവദിക്കുന്നതിന്, കോഴ്‌സിനുള്ള അധ്യാപനത്തിനും ഭൗതിക സൗകര്യങ്ങൾക്കും പുറമെ ഇൻസ്റ്റിറ്റ്യൂട്ടിന് 100-300 കിടക്കകളുള്ള ഒരു പാരൻ്റ് ഹോസ്പിറ്റൽ ഉണ്ടായിരിക്കണം. വിശ്രമ മുറി, ലബോറട്ടറി, ലൈബ്രറി, ടീച്ചിംഗ്, നോൺ ടീച്ചിംഗ് സ്റ്റാഫ് മുറികൾ തുടങ്ങിയ നിർബന്ധിത അടിസ്ഥാന സൗകര്യങ്ങളാണ് മറ്റ് മാനദണ്ഡങ്ങൾ.

അടിസ്ഥാന സൗകര്യങ്ങളില്ലാതെ വാടകക്കെട്ടിടത്തിലാണ് പല കോളേജുകളും പ്രവർത്തിക്കുന്നതെന്ന് ആർജിയുഎച്ച്എസ് കണ്ടെത്തി. ചില കോളേജുകളിൽ വിദ്യാർഥികളുടെ ക്ലിനിക്കൽ പ്രാക്ടീസിനായി പാരൻ്റ് മെഡിക്കൽ കോളേജുകളോ പാരൻ്റ് ഹോസ്പിറ്റലുകളോ ഉണ്ടായിരുന്നില്ല. ലബോറട്ടറിയുടെയും ലൈബ്രറിയുടെയും അഭാവം, അധ്യാപകരുടെ കുറവ് എന്നിവയും കണ്ടെത്തി. ഇതോടെയാണ് ഇത്തരം കോളേജുകൾക്ക് പ്രവേശനം നിയന്ത്രിക്കാൻ തീരുമാനിച്ചതെന്ന് ആർജിയുഎച്ച്എസ് വ്യക്തമാക്കി.

 

TAGS: KARNATAKA | NURSING COLLEGE
SUMMARY: RGUHS restricts admissions in 75 private nursing colleges in Karnataka

Savre Digital

Recent Posts

ശൈത്യ തരംഗം; കടുത്ത തണുപ്പിന് സാധ്യത, കര്‍ണാടകയിലെ 4 ജില്ലകളിൽ യെലോ അലർട്ട്

ബെംഗളുരു: വടക്കൻ കർണാടകയില്‍ കടുത്ത തണുപ്പിന് സാധ്യതയുള്ളതിനാൽ ഈ മസം 23 വരെ മേഖലയിലെ മിക്ക ഭാഗങ്ങളിലും കുറഞ്ഞ താപനില…

9 minutes ago

ചിത്രകാരന്‍ ടി കെ സണ്ണി അന്തരിച്ചു

ബെംഗളൂരു: ചിത്രകാരനും നടനും ഗായകനുമായിരുന്ന ടി കെ സണ്ണി (69) ബെംഗളൂരുവിൽ അന്തരിച്ചു. തൃശ്ശൂർ അഞ്ചങ്ങാടി സ്വദേശിയാണ്. ബെംഗളൂരു സർജാപ്പുര…

1 hour ago

നാടിനെ ഭീതിയിലാഴ്ത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി

പാലക്കാട്: മാസങ്ങളോളം മലയോര മേഖലയെ ഭീതിയിലാഴ്ത്തിയ പുലി കൂട്ടിൽ കുടുങ്ങി. തച്ചമ്പാറ പഞ്ചായത്തിലെ മുതുകുറുശി വാക്കോടനിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ്…

2 hours ago

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്രി​തി​നി​ധി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന് ന​ട​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ 10ന്…

2 hours ago

പ്രിയനടന് ഇന്ന് വിട; ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍

കൊച്ചി: അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 10 ന് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലാണ്…

3 hours ago

കനത്ത മൂടൽ മഞ്ഞ്; ഡൽഹി വിമാനത്താവളത്തിൽ 129 സർവീസുകൾ റദ്ദാക്കി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 129 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞ് കാ​ര​ണം ദൃ​ശ്യ​പ​ര​ത കു​റ​ഞ്ഞ​താ​ണ് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കാ​ൻ…

3 hours ago