ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസില്‍ പ്രതി കുറ്റക്കാരനെന്ന് ചെന്നൈ മഹിളാ കോടതി. കേസില്‍ തിങ്കളാഴ്ച ശിക്ഷാവിധി പ്രഖ്യാപിക്കും. പ്രോസിക്യൂഷന് കേസ് സംശയാതീതമായി തെളിയിക്കാനായെന്ന് കോടതി കണ്ടെത്തി. 2024 ഡിസംബര്‍ 23ന് രാത്രി എട്ടിനാണ് അണ്ണാ സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിന് ഇരയായത്.
സര്‍വകലാശാല പരിസരത്ത് തട്ടുകട നടത്തിയിരുന്ന കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരന്‍ സര്‍വകലാശാല വളപ്പിലെ ലാബോറട്ടറി കെട്ടിടത്തിന് സമീപത്തു വെച്ചാണ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിനി കന്യാകുമാരി സ്വദേശിനിയാണ് പീഡിപ്പിക്കപ്പെട്ടത് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയതിന് ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു പ്രതി.
പെണ്‍കുട്ടി സർവകലാശാല അധികൃതർക്കും പോലീസിനും പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കേസില്‍ ജ്ഞാനശേഖരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ക‍്യാമ്പസിനുള്ളിലുള്ള മുപ്പതോളം സിസിടി പരിശോധിച്ചതിനു ശേഷമായിരുന്നു പോലീസ് പ്രതിയിലേക്കെത്തിയത്. ഇയാള്‍ക്കെതിരേ കോട്ടൂർപുരം സ്റ്റേഷനില്‍ വേറെയും കേസുകളുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
TAGS : LATEST NEWS
SUMMARY : Anna University sexual assault case: Accused found guilty
വയനാട്: വയനാട് ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ രാജിവെച്ചു.രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ…
വാഷിങ്ടണ്‍: യുഎസില്‍ ലൈംഗീക പീഡനക്കേസിലെ പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. കാലിഫോർണിയ ഫ്രെമോണ്ട് സ്വദേശി വരുൺ…
ന്യൂഡല്‍ഹി: അഗ്നി പ്രൈം മധ്യദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. റെയില്‍ അധിഷ്ഠിത മൊബൈല്‍…
തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സ് എന്‍.എച്ച് എസ്സില്‍ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (RMNs) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് സംസ്ഥാന…
തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്നുമുതൽ വിതരണം ചെയ്യും. 62 ലക്ഷത്തോളം പേർക്ക് 1,600 രൂപവീതം ലഭിക്കും. ഇതിനായി…
കൊച്ചി: സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ…