ബെംഗളൂരു: ലൈംഗികാതിക്രമം നേരിട്ട അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ഭവാനി രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് ഹർജി പരിഗണിച്ചത്. മൈസൂരു കെആർ നഗറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ കേസിലാണ് ഭവാനി ബുധനാഴ്ച മുൻകൂർ ജാമ്യം തേടിയിരുന്നത്.
ഇതേ കേസിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കാണിച്ച് പ്രത്യേക അന്വേഷണ സംഘം ഭവാനിക്ക് നോട്ടീസ് അയച്ചിരുന്നു. അതിജീവിതയെ തട്ടിക്കൊണ്ടു പോകാൻ ഭവാനി സ്വന്തം ഡ്രൈവറെ ചുമതലപ്പെടുത്തി എന്ന മൊഴി അതിജീവിത നൽകിയിരുന്നു. ഈ കേസില്‍ പ്രജ്വലിന്റെ പിതാവ് എച്ച്. ഡി. രേവണ്ണ നേരത്തെ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം നേടുകയും ചെയ്തിരുന്നു.
രേവണ്ണയുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടു അന്വേഷണ സംഘത്തെ കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിനു സാധ്യതയുണ്ടെന്നു കണ്ടാണ് ഭവാനിയുടെ മുൻകൂർ ജാമ്യ ഹർജി നൽകിയത്. ഭവാനി രേവണ്ണയും കുടുംബാംഗങ്ങളും സ്വാധീനമുള്ളവരാണെന്നും തെളിവുകൾ നശിപ്പിക്കാനും ഇരകളെയും സാക്ഷികളെയും സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…