Categories: KERALATOP NEWS

അതിതീവ്ര മഴ: എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴതുടരുന്നതിനാൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധനാഴ്ച) അതാത് ജില്ലകളിലെ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ, പത്തനംതിട്ട, കണ്ണൂർ, കാസറഗോഡ്‌, എറണാകുളം ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.

ഇന്ന് എട്ടു ജില്ലളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്‌ ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
<BR>
TAGS : HEAVY RAIN | SCHOOL HOLIDAY
SUMMARY :

Savre Digital

Recent Posts

പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവം: ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവ ത്തിൽ ഒരാൾ അറസ്റ്റിൽ .ചിത്രദുർഗയിലെ ഗവൺമെൻ്റ് വിമൺസ്…

17 minutes ago

ഓണത്തിന് വിദ്യാര്‍ഥികള്‍ക്ക് നാലുകിലോ അരി; പ്രഖ്യാപനവുമായി മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: ഓണത്തിന് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും…

35 minutes ago

വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ജാമ്യഹര്‍ജിയില്‍ നാളെയും വാദംതുടരും

കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. തിങ്കളാഴ്ച്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ്…

1 hour ago

ജനാധിപത്യ വിരുദ്ധമെന്ന് പ്രതിപക്ഷം;  ലോക്സഭയില്‍ വിവാദ ബിൽ അവതരിപ്പിച്ച്‌ അമിത് ഷാ

ഡല്‍ഹി: ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിലാകുകയോ ചെയ്താല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന…

3 hours ago

വിവാഹ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നു

കോഴിക്കോട്: ഇരിങ്ങണ്ണൂരില്‍ ഒരു വിവാഹ വീട്ടില്‍ കവർച്ച. ഞായറാഴ്ച നടന്ന ഒരു കല്യാണ ചടങ്ങിനിടെയാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവും…

4 hours ago

പെരിയ ഇരട്ടക്കൊലക്കേസ്; നാലാം പ്രതിക്ക് പരോള്‍ അനുവദിച്ചു

കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനില്‍കുമാറിന് പരോള്‍ അനുവദിച്ച്‌ സർക്കാർ. ഒരു മാസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ബേക്കല്‍ സ്റ്റേഷൻ…

5 hours ago