തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചു. തൃശൂർ, കണ്ണൂർ, കാസറഗോഡ് വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്. ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തൃശൂര്‍ ജില്ലയില്‍ മഴയും കാറ്റും തുടരുന്നതിനാലും പല സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് ഒന്ന്) ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിട്ടു. മുഴുവന്‍ വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക്/ കോഴ്സുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ലെന്നും കലക്ടർ അറിയിച്ചു.
<br>
TAGS : HEAVY RAIN | KERALA
SUMMARY : Holiday for educational institutes in ten districts tomorrow
ബെംഗളൂരു: കൊപ്പാൾ ജില്ലയിലെ യെലബുറഗയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഹോംഗാർഡായി ജോലിചെയ്യുന്ന യുവതിയെയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ പരിചയക്കാരനായ ലക്ഷ്മണ,…
തിരുവനന്തപുരം: പുതുക്കിയ ക്ഷേമ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. 2000 രൂപ ക്ഷേമപെൻഷനും 1600 രൂപ കുടിശികയും ചേർത്ത്…
തിരുവനന്തപുരം: തൈക്കാട് വിദ്യാർഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന്…
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി വിദ്യാർഥികളെ വടിവാൾ വീശി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്നു. കെങ്കേരി ആർആർ നഗറിന് സമീപം ഞായറാഴ്ച…
ബെംഗളൂരു: കാർമൽ കാത്തലിക് അസോസിയേഷൻ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കരോൾ ഗാനമത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14-ന് സിദ്ധാർഥ നഗറിലുള്ള തെരേഷ്യൻ…
കോട്ടയം: തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കണ്ടെയ്‌നര്‍ ലോറി കയറി മരിച്ചു. അടിയം ശ്രീനാരായണ വിലാസത്തില്‍ പ്രമോദ് സുഗുണന്റെ…