അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം. അതിരപ്പിള്ളിയിലെ പ്ലാന്‍റേഷൻ പത്താം ബ്ലോക്കില്‍ തോട്ടം തൊഴിലാളിയുടെ ക്വാർട്ടേഴ്സിനുള്ളില്‍ കയറിയ കാട്ടാനകള്‍ വീട് നശിപ്പിച്ചു. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് സംഭവം നടന്നത്. കാട്ടാനകള്‍ പിൻവാതില്‍ പൊളിച്ചാണ് പ്രധാന ഹാളില്‍ എത്തിയത്. വീടിന്‍റെ മേല്‍ക്കുര പൊളിയുന്ന ശബ്ദം കേട്ട് സമീപത്തെ ലയത്തിലുള്ള തൊഴിലാളികള്‍ എത്തി ശബ്ദമുണ്ടാക്കിയപ്പോള്‍ കാട്ടാനകള്‍ വീടിന്‍റെ മുൻ വാതില്‍ പൊളിച്ച് ആനകള്‍ പുറത്തിറങ്ങി ഒടുവില്‍ കാട്ടിലേക്കു പോകുകയായിരുന്നു.
ബുധനാഴ്ചയും സമാനമായ രീതിയില്‍ ലയത്തോടു ചേർന്നുള്ള സത്യൻ എന്ന തൊഴിലാളിയുടെ വീട്ടിലും കാട്ടാന കയറി വീടിന്‍റെ ഒരുഭാഗം തകർക്കുകയും ചെയ്തിരുന്നു. കാട്ടില്‍ നിന്നും ആനകള്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് കടക്കാതിരിക്കാൻ വനംവകുപ്പ് ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആനകള്‍ക്കു കടക്കാൻ പാകത്തിന് ഉയരത്തിനാണെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി.
TAGS : ELEPHANT ATTACK | ATHIRAPALLI
SUMMARY : Another wildcat attack in Athirapilli; entered the quarters and destroyed the house
തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഇമെയിൽ മുഖേന കെ…
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ വീടൊരുങ്ങുന്നു. 'മിഥുന്റെ…
തിരുവനന്തപുരം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിന് ഇടക്കാല മുൻകൂർ ജാമ്യം. കൊല്ലം സെഷൻസ് കോടതി ഇടക്കാല മുൻകൂർ ജാമ്യം…
കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന നല്‍കി കേരള കോണ്‍ഗ്രസ്…
തിരുവനന്തപുരം: കേരളത്തിൽ ഓണ്‍ലൈൻ മദ്യവില്‍പ്പനയ്ക്കായി ഇനി ബെവ്‍കോ മൊബൈല്‍ ആപ്ലിക്കേഷനും. സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ താത്പര്യം അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നാണ്…
മലപ്പുറം: കൊണ്ടോട്ടി തുറക്കലില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. ബസ്…