ബെംഗളൂരു : കർണാടകയില്‍ അതിസുരക്ഷാ നമ്പർ പ്ലേറ്റ് (High-Security Registration Plate -HSRP) സ്ഥാപിക്കുന്നതിനുള്ള സമയപരിധി 30 വരെ ദീര്‍ഘിപ്പിച്ചതായി സര്‍ക്കാര്‍. ഇതു നാലാം തവണയാണ് സമയപരിധി നീട്ടുന്നത്. 2023 ഓഗസ്റ്റിലാണ് വാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയത്. ഇതുവരെ രണ്ട് കോടിയിലേറെ വാഹനങ്ങളുള്ളതിൽ 52 ലക്ഷം വാഹനങ്ങൾ മാത്രമാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിച്ചിട്ടുള്ളത്.
2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ 2023 നവംബർ 17-ന് മുമ്പ് അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, വാഹന ഉടമകൾ ഇത് ഗൗരവമായിട്ടെടുക്കാത്തതിനാൽ നാലുതവണ സമയപരിധി നീട്ടുകയായിരുന്നു. നമ്പർ പ്ലേറ്റ് സ്ഥാപിച്ചില്ലെങ്കിൽ ഒരു തവണ പിടിക്കപ്പെട്ടാൽ 500 രൂപയും ഒന്നിലേറെ തവണ പിടിക്കപ്പെട്ടാൽ 1000 രൂപയുമാണ് സർക്കാർ പിഴ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം പഴയ വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നതിനെതിരേയുള്ള ഹർജികൾ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
<BR>
TAGS : HIGH-SECURITY REGISTRATION PLATE
SUMMARY : High Security Number Plate: Deadline extended till November 30
കൊച്ചി: കോളേജ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഒന്നാം വര്‍ഷ ബി ബി…
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം. പ്രസവത്തിന് എത്തിയ യുവതി മരിച്ചത് ആശുപത്രിയില്‍ നിന്നുള്ള അണുബാധ മൂലമെന്ന്…
കൊച്ചി: സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവം പങ്കുവച്ച് നടി അനുപമ പരമേശ്വരൻ. അടുത്തിടെ തന്നെയും തന്റെ കുടുംഹത്തെയും കുറിച്ച്…
ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഞായറാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന…
തിരുവനന്തപുരം: മന്ത്രി കെ.എൻ. ബാലഗോപാലിന്റെ വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ കാർ ഡ്രൈവർക്കെതിരേ കേസ്. പത്തനംതിട്ട ഇലന്തൂർ സ്വദേശി മാത്യു തോമസിനെതിരേയാണ്…
ഡെന്മാര്ക്ക്: കുട്ടികള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗം ക്രമാതീതമായി വര്‍ധിച്ചുവരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണവുമായി…