ബെംഗളൂരു: അതിസുരക്ഷ നമ്പർ പ്ലേറ്റുകളുടെ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് പണം തട്ടിയ ഒരാൾ പിടിയിൽ. ബെംഗളൂരു സ്വദേശിയായ വിനോദ് വെങ്കട്ട് ബാവ്‌ലെ (57) ആണ് അറസ്റ്റിലായത്. ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റുകൾ (എച്ച്എസ്ആർപി) സ്ഥാപിക്കുന്നതിനായി വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് വാഹന ഉടമകളെ വഞ്ചിച്ചുവെന്നാരോപിച്ച് മാർച്ചിൽ മുംബൈ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
എച്ച്എസ്ആർപിക്ക് രജിസ്റ്റർ ചെയ്യുന്നതിനായി യഥാർത്ഥ വെബ്‌സൈറ്റിന് സമാനമായ ആറ് വ്യാജ വെബ്‌സൈറ്റുകൾ ഇയാൾ സൃഷ്ടിച്ചിരുന്നു. എച്ച്എസ്ആർപി നൽകുന്നതിനുള്ള ചുമതല കർണാടക സർക്കാർ മൂന്ന് കരാറുകാർക്ക് നൽകിയിരുന്നു. ഇതിൽ രണ്ട് കരാറുകാർ വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് ശ്രദ്ധിക്കുകയും മുംബൈ ട്രാൻസ്‌പോർട്ട് ഓഫീസർക്ക് പരാതി നൽകുകയുമായിരുന്നു. പ്രിന്റിംഗ് സ്ഥാപനത്തിലാണ് പ്രതി ജോലി ചെയ്തിരുന്നത്. ഇതുവരെ 40ഓളം വാഹനഉടമകളെ പറ്റിച്ച് ഇയാൾ പണം തട്ടിയിട്ടുണ്ട്. നിലവിൽ എല്ലാ വ്യാജ സൈറ്റുകളും പ്രവർത്തനരഹിതമാണ്. ഇയാളിൽ നിന്നും നമ്പർ പ്ലേറ്റ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ട്രാക്ക് ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.
TAGS: KARNATAKA | ARREST
SUMMARY: Bengaluru man held for duping motorists with fake HSRP site
കൊച്ചി: എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണിക്കും കുടുംബത്തിനും ആശ്വാസമേകി ആശുപത്രി ചെയര്‍മാന്‍ ഡോ. ഷംഷീര്‍…
ആലപ്പുഴ: മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ കുളിമുറിയില്‍ വഴുതി വീണു. കാലിന്റെ അസ്ഥിക്ക് ഒടിവുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി…
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ മുപ്പത്തിരണ്ടാം വാര്‍ഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാഷോ 2026 ഫിബ്രവരി 15 ന് മല്ലേശ്വരം ചൗഡയ്യ…
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബൂത്ത് ലെവല്‍ ഓഫീസറെ (ബിഎല്‍ഒ) മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണനഗറിലെ ചപ്ര സ്വദേശിയായ…
കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത സ്ഥലം ഉടമ…
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉച്ചക്കടയില്‍ കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വയോധിക മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്.…