ന്യൂഡൽഹി: നീറ്റ് – നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ സിഎസ്ഐആർ- നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നതായി വിവരം. പരീക്ഷ മാറ്റിവെക്കാൻ കാരണം ചോദ്യപേപ്പർ ചോർന്നതാണെന്ന് റിപ്പോർട്ട്. ഡാർക് വെബിൽ ചോർന്നിരിക്കാമെന്നാണ് വിവരം. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവെച്ചിരുന്നു. അതിനു പിന്നാലെയാണ് വെള്ളിയാഴ്ച വൈകീട്ട് സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ് പരീക്ഷ മാറ്റി വെച്ചതായി നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ)അറിയിച്ചത്. 27വരെ നടത്താൻ തീരുമാനിച്ചിരുന്ന സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യവും ചില സാങ്കേതിക കാരണങ്ങളും കാരണം മാറ്റിവയ്ക്കുന്നെന്നാണ് ദേശീയ ടെസ്റ്റിംഗ് ഏജൻസി ഇന്നലെ അറിയിച്ചത്. ചോദ്യപേപ്പർ ചോർന്നുവെന്ന വിവരം ലഭിച്ചതോടെയാണ് സുതാര്യത ഉറപ്പാക്കാനായി പരീക്ഷ മാറ്റിവെച്ചത്.
നീറ്റ്, യൂ.ജി.സി നെറ്റ് പരീക്ഷാ പേപ്പർ ചോർച്ചയോടെ ടെസ്റ്റിംഗ് ഏജൻസി പ്രതിക്കൂട്ടിലായിരിക്കയാണ്. ഇതിന് പിന്നാലെയാണ് പുതിയ സംഭവവികാസം.
അതേസമയം, ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി കഴിഞ്ഞ ഫെബ്രുവരിയിൽ പാസാക്കിയ പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) നിയമം വിജ്ഞാപനം ചെയ്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വെള്ളിയാഴ്ച ഔദ്യോഗിക ഗസറ്റിലൂടെ വിജ്ഞാപനം ചെയ്തിരിക്കുന്നത്. പൊതുപരീക്ഷകളുടെ ചോദ്യ പേപ്പറുകൾ ചോർത്തുന്നതിന് കടുത്ത ശിക്ഷകളാണ് പുതിയ നിയമം അനുശാസിക്കുന്നത്. സംഘടിത കുറ്റങ്ങൾക്ക് പത്തു വർഷം വരെ തടവും ഒരു കോടി രൂപ പിഴയും കുറ്റവാളികൾക്ക് ലഭിക്കും. ചോദ്യ പേപ്പർ ചോർച്ചയിൽ കുറഞ്ഞ ശിക്ഷ അഞ്ച് വർഷം തടവാണ്. ഔദ്യോഗിക വിജ്ഞാപനം പുറത്തുവന്ന സാഹചര്യത്തിൽ നിയമം പ്രാബല്യത്തിലായിരിക്കുകയാണ് ഇപ്പോൾ.
<BR>
TAGS : CSIR-NET | UGC-NET EXAM
SUMMARY : It also leaked; CSIR-UGC NET exam question paper also leaked
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…
ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച്…
തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച് പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…
ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച് കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…