അതുൽ സുഭാഷിന്റെ മരണം; ഭാര്യക്കെതിരായ എഫ്ഐആർ റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ബെംഗളൂരു: ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള എഫ്ഐആർ റദ്ദാക്കണമെന്ന ഭാര്യയുടെ ആവശ്യം നിരസിച്ച് കർണാടക ഹൈക്കോടതി. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി തനിക്കെതിരേ രജിസ്റ്റർചെയ്ത എഫ്ഐആർ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അതുലിന്റെ ഭാര്യ നിഖിത സിംഘാനിയ കോടതിയെ സമീപിച്ചത്. എന്നാൽ, പ്രഥമദൃഷ്ട്യാ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്താനുള്ള എല്ലാകാര്യങ്ങളും എഫ്ഐആറിലുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

അതുലിന്റെ ബന്ധുക്കളുടെ പരാതിയിലും എഫ്ഐആറിലും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താൻ ആവശ്യമായ എല്ലാവിവരങ്ങളും വിശദമായി നൽകിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് റദ്ദാക്കാനുള്ള കേസല്ലെന്നും കോടതി പറഞ്ഞു. കേസിൽ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളും തെളിവുകളും സമർപ്പിക്കാൻ കോടതി പ്രോസിക്യൂഷന് നിർദേശം നൽകി. ഹർജിയിൽ കൂടുതൽ വാദംകേൾക്കുന്നത് മറ്റൊരുദിവസത്തേക്ക് മാറ്റിവെയ്ക്കുകയും ചെയ്തു.

ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും മാനസികപീഡനം കാരണമാണ് ബെംഗളൂരുവിൽ ഐ.ടി. ജീവനക്കാരനായ അതുൽ സുഭാഷ് ജീവനൊടുക്കിയത്. ഭാര്യയും കുടുംബവും തനിക്കെതിരേ നിരവധി കള്ളക്കേസുകൾ നൽകിയെന്നും വൻതുക ജീവനാംശമായി ആവശ്യപ്പെട്ടെന്നുമായിരുന്നു അതുൽ സുഭാഷിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. ആത്മഹത്യയ്ക്ക് മുമ്പ് താൻ നേരിട്ട ദുരനുഭവങ്ങൾ വിശദീകരിച്ച് വീഡിയോയും അതുൽ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

TAGS: BENGALURU | HIGH COURT
SUMMARY: Hc rejects Nikita singhania plea on cancellation of FIR

Savre Digital

Recent Posts

‘അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു’; ഗൗരി കിഷനോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്

ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…

2 hours ago

യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…

2 hours ago

പോപ്പുലർ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…

3 hours ago

തിരുസ്വരൂപം അനാവരണം ചെയ്തു; മദര്‍ ഏലിശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…

3 hours ago

യൂട‍്യൂബ് വിഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഷാജൻ സ്കറിയയ്ക്ക് മുൻകൂര്‍ ജാമ‍്യം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച്‌ യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…

4 hours ago

പ്രശ്നോത്തരി മത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…

4 hours ago