ബെംഗളൂരു: ഭക്തരിൽ നിന്നും അധിക ദക്ഷിണ ആവശ്യപ്പെട്ട ക്ഷേത്ര പൂജാരിക്ക് സസ്പെൻഷൻ. കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് സംഭവം. സർപ്പ സംസ്‌കാര ചടങ്ങിനിടെയാണ് ഭക്തരിൽ നിന്ന് കൂടുതൽ ദക്ഷിണ പൂജാരി ശിവപ്രകാശ് ആവശ്യപ്പെട്ടത്.
അടുത്തിടെ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു സംഘം ഭക്തർ സർപ്പ സംസ്‌കാര ചടങ്ങുകൾക്കായി ക്ഷേത്രത്തിലെത്തിയിരുന്നു. ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം, ഭക്തർ അവരുടെ ആചാരപ്രകാരം പൂജാരി ശിവപ്രകാശ് പാണ്ഡേലുവിന് ദക്ഷിണ നൽകി. എന്നാൽ, തുക കുറവാണെന്നും, കൂടുതൽ പണം നൽകണമെന്നും ശിവപ്രകാശ് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറോട് പൂജാരിയുടെ പെരുമാറ്റത്തെക്കുറിച്ച് ഭക്തർ പരാതിപ്പെട്ടു. ഇയാൾക്കെതിരെ നേരത്തെയും സമാന ആരോപണങ്ങൾ ഉയർന്നിരുന്നതിനാൽ അദ്ദേഹത്തെ ചുമതലകളിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ക്ഷേത്രം അധികാരികൾ അറിയിച്ചു.
TAGS: KARNATAKA | SUSPENSION
SUMMARY: Excessive Dakshina demand: Kukke Subramanya Temple priest suspended
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭയിൽ പാസാക്കി. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ്…
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവ ത്തിൽ ഒരാൾ അറസ്റ്റിൽ .ചിത്രദുർഗയിലെ ഗവൺമെൻ്റ് വിമൺസ്…
തിരുവനന്തപുരം: ഓണത്തിന് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും…
കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. തിങ്കളാഴ്ച്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ്…