കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു. മൂന്നാം പ്രതി എം കെ നാസറിനാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്.
9 വർഷമായി ജയിലില്‍ കഴിയുന്നു എന്ന വാദം അംഗീകരിച്ചാണ് നടപടി. അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന്റെ മുഖ്യസൂത്രധാരൻ എന്ന പേരിലാണ് എം കെ നാസർ അറിയപ്പെട്ടിരുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ മുൻ ജില്ലാ ഭാരവാഹി ആയിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ നാസറിനെ ഏറെക്കാലത്തെ തെരച്ചലിന് ശേഷമാണ് പിടികൂടിയത്.
2010 ജൂലൈ 4 നാണ് ചോദ്യപ്പേപ്പറില്‍ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജില്‍ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി സവാദിന്‍റെ നേതൃത്വത്തിലുള്ള സംഘം വെട്ടിയത്.
TAGS : LATEST NEWS
SUMMARY : The teacher’s hand cut case; The mastermind’s sentence was suspended and bail was granted
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…
ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…