ബെംഗളൂരു: അനധികൃതമായി കടത്തിയ ഒരു കോടി രൂപയുടെ ബിസ്‌ക്കറ്റുകളും, മിഠായികളും പിടികൂടി. കലാശിപാളയത്തുള്ള വെയർഹൗസിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. സംഭവത്തിൽ രാജസ്ഥാൻ സ്വദേശി നരേന്ദ്ര സിങ്ങിനെ (45) അറസ്റ്റ് ചെയ്തതായി സിസിബിയുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറിയിച്ചു.
സിംഗ് അനധികൃതമായി ചോക്ലേറ്റുകളും ബിസ്‌ക്കറ്റുകളും ഇറക്കുമതി ചെയ്യുകയും ഗോഡൗണിൽ സൂക്ഷിക്കുകയും നഗരത്തിലെ സൂപ്പർമാർക്കറ്റുകൾക്കും വിൽപ്പനക്കാർക്കും വിൽക്കുകയും ചെയ്യുമായിരുന്നു. ഇത്തരം ഉൽപ്പന്നങ്ങളിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) വ്യാജ സ്റ്റിക്കറുകൾ ഒട്ടിച്ചാണ് സിംഗ് വിൽപന നടത്തിയിരുന്നത്. വിലയുടെ ടാഗുകളും മാറ്റി കൂടുതൽ വിലയ്ക്കാണ് വിൽപന നടത്തിയിരുന്നത്.
കടൽമാർഗമാണ് ഇയാൾ വിദേശത്ത് നിന്നും ബെംഗളൂരുവിലേക്ക് സാധനങ്ങൾ കടത്തിയിരുന്നത്. ഷിപ്പ്‌മെൻ്റ് വിശദാംശങ്ങൾ സിസിബി ട്രാക്കുചെയ്തു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ പരിശോധനയിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഉൽപ്പന്നങ്ങൾ പരാജയപ്പെട്ടതായി കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
TAGS: BENGALURU UPDATES | RAID
SUMMARY: Illegally imported biscuits and chocolates seized from Kalasipalyam warehouse
തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…
പത്തനംതിട്ട: ശബരിമലയില്‍ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ്‍ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു.…
ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്‍ശിനിയെ നിയോഗിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള…
എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയ (19) യുടെ കൊലപാതകത്തില്‍ പ്രതി അലനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കല്ലുകൊണ്ട് തലക്കടിച്ചുകൊണ്ട്…
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വികസിത് ഭാരത് - ഗാരന്റി ഫോർ റോസ്ഗാർ ആൻഡ്…