ബെംഗളൂരു: സംസ്ഥാനത്ത് അനധികൃത ഖനനം നടത്തിയ പത്ത് സ്ഥാപനങ്ങൾക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം (എസ്ഐടി) രൂപീകരിക്കും. കേസിൽ എസ്ഐടി സംഘത്തെ നിയോഗിക്കാൻ സർക്കാർ ലോകായുക്തയോട് ആവശ്യപ്പെട്ടു. കമ്പനികൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നതാണ് ആവശ്യം.
ഇതോടൊപ്പം സിബിഐ അന്വേഷിക്കാൻ വിസമ്മതിച്ച ആറ് വ്യത്യസ്ത ഖനന കേസുകളിൽ അന്വേഷണം പുനരാരംഭിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 2013 നവംബർ 18ന് അന്നത്തെ കോൺഗ്രസ് ഭരണകാലത്ത് ഖനന ക്രമക്കേടുമായി ബന്ധപ്പെട്ട ഒമ്പത് കേസുകൾ സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറാൻ തീരുമാനിച്ചിരുന്നതായി നിയമമന്ത്രി എച്ച്. കെ. പാട്ടീൽ പറഞ്ഞു.
എന്നാൽ, പേഴ്‌സണൽ ആൻ്റ് ട്രെയിനിംഗ് വകുപ്പ് ഇതിന് അനുമതി നൽകാത്തതിനാൽ ആറ് കേസുകൾ ഏറ്റെടുക്കാൻ സിബിഐ വിസമ്മതിച്ചു. ഈ ഖനന കേസുകളും കേന്ദ്രമന്ത്രി കുമാരസ്വാമി ഉൾപ്പെട്ട ബെലേക്കേരി കേസിന് സമാനമാണ്. സിബിഐ നിരസിച്ച കേസുകൾ ഏറ്റെടുക്കാനും അവയ്‌ക്കെതിരെ നടപടിയെടുക്കാനും മന്ത്രിസഭയിൽ ചർച്ച നടന്നിട്ടുണ്ടെന്നും പാട്ടീൽ കൂട്ടിച്ചേർത്തു.
TAGS: KARNATAKA | LOKAYUKTA
SUMMARY: Karnataka Cabinet decides to ask Lokayukta SIT to probe mining violations
തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച് പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…
ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച് കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…
കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…
തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…
കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…
ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…