ബെംഗളൂരു: നഗരത്തില്‍ അനധികൃത ബാനറുകളും ഫ്ലെക്സുകളും സ്ഥാപിക്കുന്നതിനെതിരേ നടപടി ശക്തമാക്കി ബൃഹത് ബംഗളൂരു മഹാനഗര പാലികെ കോർപ്പറേഷൻ (ബിബിഎംപി). നഗരത്തിലെ അനധികൃത ബാനറുകളും ഫ്ലെക്സുകളും നീക്കംചെയ്യണമെന്ന് കർണാടക ഹൈക്കോടതി കോർപ്പറേഷന് നേരത്തെ കര്‍ശന നിർദേശം നൽകിയിരുന്നു. ഇതിനെതുടര്‍ന്ന് ആയിരക്കണക്കിന് ബാനറുകളും ഫ്ലെക്സുകളുമാണ് അധികൃതർ നീക്കംചെയ്തത്. ഇടവിട്ടുള്ള പരിശോധനകളും നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പരിശോധനകൾ മുടങ്ങി. ഈ സാഹചര്യം മുതലെടുത്ത് നിരവധി അനധികൃത ബാനറുകളും ഫ്ലെക്സുകളുമാണ് നഗരത്തിലുയർന്നത്.
അനധികൃത ബാനറുകൾ സ്ഥാപിക്കുന്നതിനെതിരേയുള്ള പരിശോധനകൾ പുനരാരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. ബാനറുകളും ഫ്ലെക്സുകളും സ്ഥാപിക്കുന്നതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതികളറിയിക്കാൻ പ്രത്യേക ഹെൽപ്പ്‌ലൈൻ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 9480685700 എന്ന മൊബൈൽ നമ്പറിലാണ് പൊതുജനങ്ങൾ പരാതികൾ അറിയിക്കേണ്ടത്. പരാതി ലഭിച്ചാലുടൻ കോർപ്പറേഷന്റെ പ്രത്യേകസംഘം പ്രദേശത്ത് പരിശോധനനടത്തിയശേഷം ഇവ സ്ഥാപിച്ചവർക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് ഡീലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ശനിയും ഞായറും…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി…
ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ്…
ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട് 26 കാരന്റെ ഇടം കൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട് സ്റ്റേഷനില്‍ വെള്ളിയാഴ്ച…
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട്…