ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി പ്രവർത്തിക്കുന്ന ബൈക്ക് ടാക്സികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ബൈക്ക് ടാക്സികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
നിയമംവിരുദ്ധമായി പ്രവർത്തിക്കുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ നടപടിയെടുക്കണമെന്നും നഗരത്തിലുടനീളം ഏകീകൃത കാബ് നിരക്ക് സ്ഥാപിക്കണമെന്നും പൊതുജനങ്ങളിൽ നിന്നും ആവശ്യം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വെള്ളിയാഴ്ച മുതൽ എല്ലാ ആർടിഒമാരോടും പ്രതിദിന പരിശോധന ആരംഭിച്ച് ബൈക്ക് ടാക്‌സികൾക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഗതാഗത അഡീഷണൽ കമ്മീഷണർ (എൻഫോഴ്‌സ്‌മെൻ്റ്-സൗത്ത്) സി.മല്ലികാർജുന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
2021ലാണ് സർക്കാർ ഇലക്‌ട്രിക് ബൈക്ക് ടാക്സി സ്കീം പിൻവലിച്ചത്. കൂടാതെ ബൈക്ക് ടാക്‌സികൾ നിയന്ത്രിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. ജൂലൈ 5 മുതൽ ബെംഗളൂരുവിലെ 10 ആർടിഒകളിലും ഇലക്ട്രിക്ക് ഉൾപ്പെടെയുള്ള അനധികൃത ബൈക്ക് ടാക്‌സികളുടെ പ്രവർത്തനം നിയന്ത്രിക്കാൻ നടപടി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
TAGS: KARNATAKA | BIKE TAXI | TRANSPORT | DEPARTMENT
SUMMARY: Transport Department initiates crackdown on bike taxis in Bengaluru
ബീജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയില്‍ അടുത്തിടെ തുറന്ന ഹോങ്കി പാലം തകർന്നു വീണു. പാലത്തിന്റെ വലിയൊരു ഭാഗം താഴെയുള്ള…
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാർ പുല്‍വാമ സ്വദേശിക്ക് വിറ്റ ഡീലർ അറസ്റ്റില്‍. കാർ ഡീലർ സോനുവാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,505 രൂപയാണ് ഇന്നത്തെ വില. പവന് 240 രൂപ…
മുംബൈ: ബോളിവുഡ് താരം ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസയച്ച് പ്രത്യേക അന്വേഷണ സംഘം.…
ഇടുക്കി: അറ്റകുറ്റപണിക്കായി മൂലമറ്റം ജലവൈദ്യുത നിലയം താത്കാലികമായി പ്രവർത്തനം നിർത്തി. ഒരു മാസത്തേക്കാണ് പ്രവർത്തനം നിർത്തിയതായി അധികൃതർ അറിയിക്കുന്നത്. ഇന്ന്…