ബെംഗളൂരു: സംസ്ഥാനത്ത് അനധികൃത ലിംഗനിർണയം നടത്തുന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്. അനധികൃത ലിംഗനിർണയങ്ങളും പെൺ ഭ്രൂണഹത്യകളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി.
മുമ്പ്, ഏതെങ്കിലും ആശുപത്രിയിൽ ഭ്രൂണത്തിൻ്റെ ലിംഗഭേദം നടത്തുന്നതുമായി ബന്ധപ്പെട്ട് വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികം ആരോഗ്യ വകുപ്പ് നൽകിയിരുന്നു. എന്നാൽ ഇത്തരം കേസുകൾ ദിനംപ്രതി വർദ്ധിക്കുന്നുണ്ട്. ഇതോടെയാണ് തുക ഇരട്ടിയാക്കാൻ വകുപ്പ് തീരുമാനിച്ചത്. രഹസ്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾക്ക് ദേശീയ ആരോഗ്യ കാമ്പെയ്‌നിന് കീഴിൽ 50,000 രൂപ നൽകും.
കൂടാതെ പിസി, പിഎൻഡിടി (പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നാറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്‌സ്) ഫീസുകളിൽ നിന്ന് 50,000 രൂപയും ലഭിക്കും. അതാത് ജില്ലാ അധികാരികളാണ് പണം കൈമാറുക. സംസ്ഥാനത്ത് ഈ വർഷം ജനുവരി മുതൽ മെയ് വരെ 20ഓളം പേരാണ് അനധികൃത ലിംഗനിർണയവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
TAGS: KARNATAKA| HEALTH| SEX DETERMINATION
SUMMARY: One lakh reward announced for info on sex determination
ചൈന: ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന കൂറ്റൻ പാലം തകർന്നു വീണു. അപകടത്തില്‍ 12 പേർ മരിച്ചതായും നാല്…
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി വി.എൻ വാസവൻ.…
കാസറഗോഡ്: ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ചന്ദ്രിക സുപ്രഭാതം ഡയറക്ടറും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന…
ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് ബെംഗളൂരു വികസന മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡി…
കൊച്ചി: കോതമംഗലം ഊന്നുകല്ലിന് സമീപം ആള്‍താമസമില്ലാത്ത വീടില്‍ മൃതദേഹം കണ്ടെത്തി. വീട്ടിലെ മാലിന്യ ടാങ്കിനുള്ളില്‍ നിന്നും സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.…
തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസായി ലഭിക്കും. എക്‌സൈസ്…