ബെംഗളൂരു: ഡി.കെ. ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണം പിൻവലിച്ച സർക്കാർ തീരുമാനത്തിൽ വിശദീകരണം തേടി സുപ്രീം കോടതി. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
സിബിഐ അന്വേഷണം പിൻവലിക്കാനുള്ള സർക്കാരിൻ്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സിബിഐയും ബിജെപി എംഎൽഎയായ ബസനഗൗഡ പാട്ടീൽ യത്നാലുമാണ് ഹർജി സമർപ്പിച്ചത്. കഴിഞ്ഞ വർഷം നവംബർ 23ന് ശിവകുമാറിനെതിരായ കേസിൽ സിബിഐ അന്വേഷണത്തിനുള്ള അനുമതി പിൻവലിച്ചിരുന്നു. മുൻ ബിജെപി സർക്കാരിൻ്റെ ഭരണത്തിലാണ് കേസിൽ സിബിഐക്ക് അന്വേഷണ അനുമതി നൽകിയിരുന്നത്.
തുടർന്ന് സിബിഐ കർണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടർന്നാണ് സിബിഐയും ബിജെപി എംഎൽഎയും സുപ്രീം കോടതിയെ സമീപിച്ചത്. 2013 ഏപ്രിൽ 1-നും 2018 ഏപ്രിൽ 30-നും ഇടയിൽ ഡി കെ ശിവകുമാറും കുടുംബാംഗങ്ങളും 74.8 കോടിയോളം അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു സിബിഐ കണ്ടെത്തൽ.
TAGS: KARNATAKA | SUPREME COURT
SUMMARY: Supreme Court’s notice to Karnataka, DK Shivakumar on CBI plea against withdrawal of consent by state govt
കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…