പഞ്ചാബ്: അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ച് കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍. 2024 നവംബര്‍ 26ന് ആരംഭിച്ച അനിശ്ചിത കാല നിരാഹാര സമരമാണ് ദല്ലേവാള്‍ അവസാനിപ്പിച്ചത്. വിളകള്‍ക്ക് മിനിമം താങ്ങുവില നിയമപരമായ ഉറപ്പ് തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷക നേതാവ് നിരാഹാരമിരുന്നത്.
കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാനും റെയില്‍വേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവും ജഗ്ജിത് സിങ് ദല്ലേവാളിനെ നേരത്തെ സന്ദര്‍ശിച്ചിരുന്നു. നിരാഹാര സമരം അവസാനിപ്പിക്കണമന്ന് അദ്ദേഹത്തോട് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദല്ലേവാള്‍ സമരം അവസാനിപ്പിച്ചത്. പഞ്ചാബിലെ ഫത്തേഗഢ് സാഹിബ് ജില്ലയിലെ സിര്‍ഹിന്ദില്‍ സംഘടിപ്പിച്ച ‘കിസാന്‍ മഹാപഞ്ചായത്ത്’ എന്ന പരിപാടിയിലാണ് ദല്ലേവാള്‍ തന്റെ അനിശ്ചിതകാല നിരാഹാരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
TAGS : LATEST NEWS
SUMMARY : Farmer leader Jagjit Singh Dallewal ends indefinite hunger strike
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…