ബെംഗളൂരു: അനുവദനീയമായ സമയം കഴിഞ്ഞ് പ്രവർത്തിച്ചതിന് വിരാട് കോഹ്ലിയുടെ ബെംഗളൂരുവിലെ പബിനെതിരെ കേസെടുത്തു. നഗരത്തിലെ വൺ8 കമ്യൂൺ പബിനെതിരെയാണ് കേസ്. എംജി റോഡിൽ പ്രവർത്തിക്കുന്ന മറ്റ് നിരവധി സ്ഥാപനങ്ങൾക്കെതിരെയും കേസെടുത്തു. രാത്രിയിൽ അനുവദിച്ച സമയം കഴിഞ്ഞിട്ടും പ്രവർത്തിച്ചുവെന്നതതിനാണ് കേസ്. രാത്രി ഒരു മണി വരെയായിരുന്നു പ്രവർത്തനത്തിന് അനുമതി.
എന്നാൽ ഒന്നരയായിട്ടും സ്ഥാപനങ്ങൾ തുറന്നിരുന്നുവെന്നും അതിനാലാണ് നടപടി സ്വീകരിച്ചതെന്നും ബെംഗളൂരു പോലീസ് സെൻട്രൽ ഡിസിപി വ്യക്തമാക്കി. പ്രദേശത്ത് രാത്രി വൈകിയും ഉച്ചത്തിൽ പാട്ട് വയ്ക്കുന്നതിനെതിരെ പോലീസിന് സ്ഥിരമായി പരാതി ലഭിച്ചിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്ത് പ്രവർത്തിക്കുന്ന വൺ8 കമ്യൂൺ പബിനും സമീപത്ത് പ്രവർത്തിക്കുന്ന മറ്റ് പബുകൾക്കും എതിരെയാണ് കേസെടുത്തിരുന്നത്. പബുകൾക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കുമെന്നും ഡിസിപി അറിയിച്ചു.
TAGS: BENGALURU UPDATES | ONE8 PUB
SUMMARY: Case against Virat Kohli’s pub, others in Bengaluru for late night operations
ഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…
മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് കത്തി…
ജയ്പൂർ: രാജസ്ഥാനിൽ ബിഎൽഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു. ജയ്‌പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ്…
ബെംഗളൂരു: കുരങ്ങിന്റെ ആക്രമണത്തില്‍ കാപ്പിത്തോട്ടം തൊഴിലാളിയായ യുവതിക്ക് പരുക്ക്. ചിക്കമഗളൂരു താലൂക്കിലെ ശാന്തവേരി ഗ്രാമത്തിലെ പൂജ എന്ന യുവതിക്കാണ് പരുക്കേറ്റത്.…
ബെംഗളൂരു: പൊതുഇടങ്ങളിൽ മാലിന്യം കത്തിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ബാംഗ്ലൂർ സോളിഡ് വേസ്‌റ്റ് മാനേജ്മെൻ്റ് ലിമിറ്റഡ് (ബിഎസ്‌ഡബ്ല്യൂഎംഎൽ). 2016 ലെ ഖരമാലിന്യ…
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി. ഫ്ലോറിക്കൻ റോഡിലാണ് സംഭവം. പുലർച്ചെ രണ്ടുമണിയോടെയാണ്…