Categories: KARNATAKATOP NEWS

അന്തർസംസ്ഥാന കുട്ടിക്കടത്ത് സംഘത്തിലെ 13 പേർ പിടിയിൽ

ബെംഗളൂരു: അന്തർസംസ്ഥാന കുട്ടിക്കടത്ത് സംഘത്തിലെ 13 പേർ പിടിയിൽ. കർണാടക, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോയി വിൽക്കുന്ന ബെളഗാവി സ്വദേശികളായ സദാശിവ മഗഡു, സംഗീത സാവന്ത്, അനസൂയ ദൊഡ്ഡമണി എന്നിവരുൾപ്പെടുന്ന സംഘമാണ് അറസ്റ്റിലായത്.

ബെളഗാവിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ടാണ് നടപടി. ഭർത്താക്കന്മാരെ നഷ്ടപ്പെട്ട് ജീവിക്കാൻ പാടുപെടുന്ന കൊച്ചുകുട്ടികളുള്ള സ്ത്രീകളെയാണ് പ്രതികൾ ലക്ഷ്യമിട്ടതെന്നും അവരെ വീണ്ടും വിവാഹം കഴിപ്പിക്കുമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയതെന്നും ജിയ് പോലീസ് സൂപ്രണ്ട് ഭീമശങ്കർ ഗുലേദ് പറഞ്ഞു. 3 മുതൽ 4 ലക്ഷം രൂപയ്ക്കാണ് ഇവർ കുട്ടികളെ വിറ്റിരുന്നത്.

ജില്ലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ സ്പന്ദന പ്രതികളെ പിടികൂടാൻ ആവശ്യപ്പെട്ട് കഴിഞ്ഞ മാസം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ സമാന കേസുകൾ മറ്റിടങ്ങളിലും റിപ്പോർട്ട്‌ ചെയ്തതായി കണ്ടെത്തി. 13 പേരുടെയും ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്താണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

TAGS: BENGALURU | ARREST
SUMMARY: 13 in child trafficking gang arrested by Karnataka police

Savre Digital

Recent Posts

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…

1 hour ago

തൃശ്ശൂരിൽ പോർവിളിയും സംഘർഷവും; സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്

തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…

2 hours ago

വയോധികർക്കും ഭിന്നശേഷിക്കാർക്കും റേഷൻ ഉൽപന്നങ്ങൾ വീട്ടുപടിക്കൽ; തമിഴ്‌നാട്ടിൽ ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം

ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…

3 hours ago

യൂണിയൻ ബാങ്ക്; 250 വെൽത്ത് മാനേജർ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…

3 hours ago

ഓപ്പറേഷൻ ലൈഫ്: സംശയാസ്പദമായ 16,565 ലിറ്റർ വെളിച്ചെണ്ണ പിടികൂടി

തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…

3 hours ago