ബെംഗളൂരു: അപകടത്തിൽ തകർന്ന കാർ റോഡിൽ നിന്നും നീക്കം ചെയ്യാൻ ശ്രമിക്കവേ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ജീവനക്കാരൻ മരിച്ചു. ഇലക്‌ട്രോണിക്‌സ് സിറ്റി മേൽപ്പാലത്തിലാണ് അപകടമുണ്ടായത്. മഞ്ജുനാഥ് (57) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സതീഷ്, രാജണ്ണ എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രിയോടെയാണ് നിയന്ത്രണം വിട്ട കാർ മേൽപ്പാലത്തിന്റെ ഭിത്തിയിൽ ഇടിച്ച് അപകടമുണ്ടായത്. തുടർന്ന് കാർ പുറത്തേക്ക് വലിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ അമിതവേഗതയിലെത്തിയ മഹീന്ദ്ര ബൊലേറോ പിക്കപ്പ് ട്രക്ക് ജീവനക്കാർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മഞ്ജുനാഥ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ പിക്ക്അപ്പ് വാനിന്റെ മുൻഭാഗം പൂർണമായും തകർന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ഇലക്ട്രോണിക് സിറ്റി പോലീസ് കേസെടുത്തു.
TAGS: BENGALURU | ACCIDENT
SUMMARY: NHAI staffer dies, 2 injured as pickup truck hits them while fixing broken down car on E-city flyover
ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…
കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്.സി…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…