കൊല്ലപ്പെട്ട പാപ്പച്ചൻ (ഇടത്), അറസ്റ്റിലായ പ്രതികൾ (വലത് )
കൊല്ലം: സൈക്കിള്‍ യാത്രക്കാരനായ റിട്ട. ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ച സംഭവം ക്വട്ടേഷന്‍ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്‍റെ 76 ലക്ഷം നിക്ഷേപം തട്ടിയെടുക്കാൻ വനിതാ ബാങ്ക് മാനേജർ അടക്കമുള്ളവർ ക്വട്ടേഷൻ നൽകുകയായിരുന്നു. സംഭവത്തില്‍ കൊല്ലത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ വനിതാ മാനേജരെയും കൂട്ടാളികളെയും പോലീസ് പിടികൂടി. ധനകാര്യസ്ഥാപനത്തിലെ മാനേജരും തേവള്ളിയില്‍ താമസക്കാരിയുമായ സരിത (45), സ്ഥാപനത്തിലെ എക്‌സിക്യൂട്ടീവ് മരുതടി വാസുപ്പിള്ള ജങ്ഷനിലെ അനൂപ്(37), പോളയത്തോട് സ്വദേശി അനിമോന്‍(44), കടപ്പാക്കട സ്വദേശി മാഹീന്‍(47), പോളയത്തോട് ഹാഷിഫ് അലി(27) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം ആശ്രാമം മൈതാനത്ത് മെയ് 26-ന് നടന്ന വാഹനാപകടമാണ് ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞത്.
ബി.എസ്.എൻ.എൽ റിട്ട. ഡിവിഷനൽ എൻജിനീയറായിരുന്ന പന്തളം കുടശനാട് സ്വദേശി പാപ്പച്ചനാണ് മരിച്ചത്. പാപ്പച്ചന്‍ സൈക്കിളില്‍ വരുമ്പോള്‍ പിറകെ വന്ന വാഗണ്‍ ആര്‍ കാര്‍ ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പാപ്പച്ചന്‍ മരിച്ചു. തുടര്‍ന്ന് പാപ്പച്ചന്റെ സംസ്‌കാരം പന്തളത്ത് നടത്തുകയും ചെയ്തു.
സാധാരണ അപകടമെന്ന നിലയില്‍ പോലീസ് കേസ് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുമ്പോഴാണ് അപകടത്തെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. കാറിടിക്കുന്ന ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചതില്‍നിന്ന് സംഭവം കൊലപാതകമാണെന്ന് ബോധ്യപ്പെടുകയായിരുന്നു.
കുടുംബപ്രശ്‌നങ്ങള്‍ കാരണം കൊല്ലത്തെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന പാപ്പച്ചൻ ധനകാര്യ സ്ഥാപനത്തിൽ 76 ലക്ഷം നിക്ഷേപിച്ചിരുന്നു. ഇക്കാര്യം ബന്ധുക്കൾക്കൊന്നും അറിയില്ലായിരുന്നു. ഇത് മനസ്സിലാക്കിയ ബാങ്ക് മാനേജർ സരിത തുക തട്ടിയെടുക്കാന്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
പാപ്പച്ചന്‍റെ അക്കൗണ്ടിൽ നിന്ന് 40 ലക്ഷം സരിത ആദ്യം പിൻവലിച്ചു. ഇതറിഞ്ഞ പാപ്പച്ചന്‍ സ്ഥാപനത്തിലെത്തി സരിതയെ ചോദ്യം ചെയ്തു. എന്നാല്‍ ഇത് സംസാരിച്ച് ശരിയാക്കാമെന്ന് പറഞ്ഞ് സരിത പാപ്പച്ചനെ ആശ്രാമം ഗസ്റ്റ് ഹൗസിലേക്ക് പിന്നീട് വിളിച്ചുവരുത്തി. സൈക്കിളിൽ വരികയായിരുന്ന പാപ്പച്ചനെ അനിമോൻ കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു
രണ്ടു ലക്ഷം രൂപക്കാണ് അനിമോന് ക്വട്ടേഷൻ നൽകിയിരുന്നത്. എന്നാൽ, അനിമോൻ പല ഘട്ടങ്ങളിൽ പ്രതികളെ ഭീഷണിപ്പെടുത്തി 10 ലക്ഷത്തോളം കൈക്കലാക്കിയിരുന്നു. ഇതിനിടെ സംശയം തോന്നിയ പോലീസ് ബാങ്ക് മാനേജരെ ഉൾപ്പെടെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. കുടുംബവുമായി നല്ല ബന്ധത്തിലല്ല എന്നതിനാല്‍ പാപ്പച്ചന്‍ മരിച്ചാല്‍ തുക ചോദിച്ച് ആരുംവരില്ലെന്നു വ്യക്തമായി മനസ്സിലാക്കിയാണ് സരിത പദ്ധതികള്‍ ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
<BR>
TAGS : CRIME | KOLLAM NEWS
SUMMARY : Women manager and accomplices of financial institution arrested
ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിലുള്ള അധ്യാപകര്‍ക്കായി നടത്തുന്ന പരിശീലന പരിപാടി 23, 24 തീയതികളിൽ നടക്കും.…
തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 26ന് ആരംഭിക്കും. അന്ത്യോദയ അന്നയോജന -എ.എ.വൈ (മഞ്ഞ)റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ…
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…