കൊല്ലപ്പെട്ട പാപ്പച്ചൻ (ഇടത്), അറസ്റ്റിലായ പ്രതികൾ (വലത് )
കൊല്ലം: സൈക്കിള്‍ യാത്രക്കാരനായ റിട്ട. ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ച സംഭവം ക്വട്ടേഷന്‍ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്‍റെ 76 ലക്ഷം നിക്ഷേപം തട്ടിയെടുക്കാൻ വനിതാ ബാങ്ക് മാനേജർ അടക്കമുള്ളവർ ക്വട്ടേഷൻ നൽകുകയായിരുന്നു. സംഭവത്തില്‍ കൊല്ലത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ വനിതാ മാനേജരെയും കൂട്ടാളികളെയും പോലീസ് പിടികൂടി. ധനകാര്യസ്ഥാപനത്തിലെ മാനേജരും തേവള്ളിയില്‍ താമസക്കാരിയുമായ സരിത (45), സ്ഥാപനത്തിലെ എക്‌സിക്യൂട്ടീവ് മരുതടി വാസുപ്പിള്ള ജങ്ഷനിലെ അനൂപ്(37), പോളയത്തോട് സ്വദേശി അനിമോന്‍(44), കടപ്പാക്കട സ്വദേശി മാഹീന്‍(47), പോളയത്തോട് ഹാഷിഫ് അലി(27) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം ആശ്രാമം മൈതാനത്ത് മെയ് 26-ന് നടന്ന വാഹനാപകടമാണ് ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞത്.
ബി.എസ്.എൻ.എൽ റിട്ട. ഡിവിഷനൽ എൻജിനീയറായിരുന്ന പന്തളം കുടശനാട് സ്വദേശി പാപ്പച്ചനാണ് മരിച്ചത്. പാപ്പച്ചന്‍ സൈക്കിളില്‍ വരുമ്പോള്‍ പിറകെ വന്ന വാഗണ്‍ ആര്‍ കാര്‍ ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പാപ്പച്ചന്‍ മരിച്ചു. തുടര്‍ന്ന് പാപ്പച്ചന്റെ സംസ്‌കാരം പന്തളത്ത് നടത്തുകയും ചെയ്തു.
സാധാരണ അപകടമെന്ന നിലയില്‍ പോലീസ് കേസ് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുമ്പോഴാണ് അപകടത്തെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. കാറിടിക്കുന്ന ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചതില്‍നിന്ന് സംഭവം കൊലപാതകമാണെന്ന് ബോധ്യപ്പെടുകയായിരുന്നു.
കുടുംബപ്രശ്‌നങ്ങള്‍ കാരണം കൊല്ലത്തെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന പാപ്പച്ചൻ ധനകാര്യ സ്ഥാപനത്തിൽ 76 ലക്ഷം നിക്ഷേപിച്ചിരുന്നു. ഇക്കാര്യം ബന്ധുക്കൾക്കൊന്നും അറിയില്ലായിരുന്നു. ഇത് മനസ്സിലാക്കിയ ബാങ്ക് മാനേജർ സരിത തുക തട്ടിയെടുക്കാന്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
പാപ്പച്ചന്‍റെ അക്കൗണ്ടിൽ നിന്ന് 40 ലക്ഷം സരിത ആദ്യം പിൻവലിച്ചു. ഇതറിഞ്ഞ പാപ്പച്ചന്‍ സ്ഥാപനത്തിലെത്തി സരിതയെ ചോദ്യം ചെയ്തു. എന്നാല്‍ ഇത് സംസാരിച്ച് ശരിയാക്കാമെന്ന് പറഞ്ഞ് സരിത പാപ്പച്ചനെ ആശ്രാമം ഗസ്റ്റ് ഹൗസിലേക്ക് പിന്നീട് വിളിച്ചുവരുത്തി. സൈക്കിളിൽ വരികയായിരുന്ന പാപ്പച്ചനെ അനിമോൻ കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു
രണ്ടു ലക്ഷം രൂപക്കാണ് അനിമോന് ക്വട്ടേഷൻ നൽകിയിരുന്നത്. എന്നാൽ, അനിമോൻ പല ഘട്ടങ്ങളിൽ പ്രതികളെ ഭീഷണിപ്പെടുത്തി 10 ലക്ഷത്തോളം കൈക്കലാക്കിയിരുന്നു. ഇതിനിടെ സംശയം തോന്നിയ പോലീസ് ബാങ്ക് മാനേജരെ ഉൾപ്പെടെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. കുടുംബവുമായി നല്ല ബന്ധത്തിലല്ല എന്നതിനാല്‍ പാപ്പച്ചന്‍ മരിച്ചാല്‍ തുക ചോദിച്ച് ആരുംവരില്ലെന്നു വ്യക്തമായി മനസ്സിലാക്കിയാണ് സരിത പദ്ധതികള്‍ ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
<BR>
TAGS : CRIME | KOLLAM NEWS
SUMMARY : Women manager and accomplices of financial institution arrested
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…
തൃശൂർ: തൃശൂർ വോട്ടുകൊള്ളയില്‍ മുൻ കലക്ടർ കൃഷ്ണ തേജക്കെതിരായ ആരോപണങ്ങള്‍ തള്ളി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ. കൃഷ്ണ തേജക്കെതിരായി ഉയർന്നുവന്ന ആരോപണങ്ങള്‍…
കോട്ടയം: സംവിധായകൻ നിസാർ അന്തരിച്ചു. കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശം. 1994…
കൊച്ചി: ബലാത്സംഗ കേസില്‍ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളെത്തേക്ക് മാറ്റി. വേടൻ സ്ഥിരം കുറ്റവാളിയാണെന്നും സർക്കാരില്‍ സ്വാധീനമുള്ളയാളാണെന്നും…
പാലക്കാട്: പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് 17കാരിയുടെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ്…
പാലക്കാട്: സ്‌കൂട്ടറില്‍ നിന്നു വീണ കുട്ടി ബസ് തട്ടി മരിച്ചു. രണ്ടാം ക്ലാസുകാരി മിസ്രിയയാണ് മരിച്ചത്. പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോടാണ്…