കൊച്ചി: അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ പരാതിയില്‍ ഇന്നലെ രാത്രി അറസ്റ്റിലായ മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യം. മാഹി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. കര്‍ശന ഉപാധികളോടെയാണ് ഷാജന് ജാമ്യം അനുവദിച്ചിരിക്കുന്നത്. തന്നെ സമൂഹത്തിൽ മോശം സ്ത്രീയായി ചിത്രീകരിക്കാൻ വ്യാജ വാർത്തകൾ നൽകി എന്നതാണ് പരാതി. 2024 ഡിസംബർ മാസത്തിൽ തന്നെ കേസ് വന്നിരുന്നു. മുഖ്യമന്ത്രിക്കാണ് ഗാന വിജയൻ പരാതി നൽകിയത്. ഈ പരാതി അദ്ദേഹം പോലീസിന് കൈമാറുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് കേസിൽ പോലീസ് ചാർത്തിയിരുന്നത്.
തിരുവനന്തപുരം സൈബര്‍പോലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. BNS ലെ മൂന്ന് വകുപ്ലുകളും IT ആക്ടകിലെ ഒരു വകുപ്പും KP ആക്റ്റ്‌റിലെ ഒരു വകുപ്പും ചുമത്തി ആണ് ഷാജനെ അറസ്റ്റ് ചെയ്തിരുന്നത്.
അറസ്റ്റിന് ശേഷം രാത്രി ഏറെ വൈകിയാണ് ഷാജൻ സ്കറിയയെ മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കിയത്. ഉപാധികളോടെയാണ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എഫ്ഐആറിൻ്റെ കോപ്പി പോലും നൽകാതെയാണ് അറസ്റ്റ് നടത്തിയതെന്നും രാഷ്ട്രീയ വിരോധമാണ് കേസിന് അടിസ്ഥാനമെന്നും മജിസ്ട്രേറ്റിന് മുന്നിൽ പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഷാജന്‍ സ്‌കറിയയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
<BR>
TAGS : SHAJAN SKARIA | DEFAMATION CASE
SUMMARY : Defamation case: Shajan Skaria granted bail
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…