ബെംഗളൂരു: സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചതിന് കർണാടക ബിജെപി പ്രസിഡന്റ് ബി. വൈ. വിജയേന്ദ്രക്കെതിരെ കേസെടുത്തു. കോൺഗ്രസ് നേതാക്കളാണ് പരാതി നൽകിയത്. സംസ്ഥാനത്തെ ക്രമസമാധാനത്തെ ബാധിക്കുന്ന രീതിയിൽ വിജയേന്ദ്ര പോസ്റ്റ് ഷെയർ ചെയ്തെന്നാണ് പരാതി.
ബിജെപി കർണാടകയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ ഏപ്രിൽ 19നാണ് കേസിനാസ്പദമായ പോസ്റ്റ് വിജയേന്ദ്ര ഷെയർ ചെയ്തത്. കോൺഗ്രസ് സർക്കാരിനെതിരെയുള്ളതായിരുന്നു പോസ്റ്റ്. സർക്കാരിന്റെ നയങ്ങളെ കുറ്റപ്പെടുത്തിയും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. സർക്കാരിനെ മനപൂർവം അപകീർത്തിപ്പെടുത്താനാണ് ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്തതെന്ന് കോൺഗ്രസ് പരാതിയിൽ ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷൻ (എഫ്എസ്‌ടി) ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ മല്ലേശ്വരം പോലീസ് സ്റ്റേഷനിലും കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്.
The post അപകീർത്തികരമായ പോസ്റ്റ്; ബി. വൈ. വിജയേന്ദ്രക്കെതിരെ കേസ് appeared first on News Bengaluru.
ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ് വഴി നേരിട്ട് ടിക്കറ്റുകൾ വാങ്ങാം. ബുധനാഴ്ച മുതല്‍…
മുംബൈ: ഇലക്ട്രിക് വാഹനങ്ങൾക്ക് ഹൈവേയിൽ ടോൾ ഒഴിവാക്കാനുള്ള നടപടിയുമായി മഹാരാഷ്ട്ര. അടുത്ത എട്ട് ദിവസത്തിനകം ഇത് നടപ്പാക്കാനാന് സ്പീക്കർ രാഹുൽ നർവേക്കർ…
ഇംഫാൽ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. സന്ദർശനത്തിന്റെ…
ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ ഡയറക്ടറായി അലോക് സഹായ് നിയമിച്ചു. മുൻ ഡയറക്ടർ എൻ.എം. ധോക്കെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നതിനെ തുടര്‍ന്ന്…
ലഖ്‌നൗ: ഉത്തർപ്രദേശിലെ അംറോഹയിൽ ഉറക്കത്തിനിടെയിൽ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. സദ്ദാം അബ്ബാസി- അസ്മ ദമ്പതികളുടെ…
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നാട്ടിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലി ഏഴ് പേരെ ആക്രമിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പുലിയെ 10…