ബെംഗളൂരു: തന്നെക്കുറിച്ച് അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താൽക്കാലിക വിലക്ക് നേടി കെ.എസ്. ഈശ്വരപ്പയുടെ മകൻ കെ.ഇ.കാന്തേഷ്. ബെംഗളൂരു കോടതിയിൽ നിന്നാണ് താത്കാലികമായ ഇൻജക്‌ഷൻ ഉത്തരവ് സമ്പാദിച്ചത്. 50 വാർത്തകൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കുമെതിരെയാണ് നടപടി.
ഏപ്രിൽ 27ന് ആറാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജി ഡിപി കുമാരസ്വാമിയാണ് ഉത്തരവുകൾ പുറപ്പെടുവിച്ചത്. കേസിൽ അടുത്ത വാദം കേൾക്കുന്നത് വരെ വിലക്ക് പ്രാബല്യത്തിൽ ഉണ്ടാകും. മാധ്യമങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ടിവി ചാനലുകളിലും പത്രങ്ങളിലും അപകീർത്തികരമായ നിരവധി കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് കാന്തേഷിന് വേണ്ടി അഭിഭാഷകൻ എം. വിനോദ് കുമാർ കോടതിയിൽ വാദിച്ചു. കാന്തേഷിൻ്റെ പ്രതിച്ഛായ തകർക്കാനാണ് മാധ്യമ സ്ഥാപനങ്ങൾ ശ്രമിക്കുന്നതെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന നിർണായക സമയത്താണ് ഈ ശ്രമങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതേതുടർന്ന് അശ്ലീലമായ വീഡിയോകളോ ചിത്രങ്ങളോ ഓഡിയോകളോ സ്‌ക്രീൻ ഷോട്ടുകളോ പ്രക്ഷേപണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് കോടതി താൽക്കാലികമായി വിലക്കിയിട്ടുണ്ട്. ഹാസനിലെ ജെ.ഡി.എസ്. എം.പി. പ്രജ്വൽ രേവണ്ണയുൾപ്പെട്ട അശ്ലീല വീഡിയോകൾ പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കാന്തേഷ് കോടതിയെ സമീപിച്ചത്. മെയ് 7ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ശിവമോഗ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ഈശ്വരപ്പ മത്സരിക്കുന്നത്.
ജയ്പൂര്‍: ഇന്ത്യന്‍ വ്യോമസേനയുടെ സൂപ്പര്‍സോണിക് യുദ്ധവിമാനമായ മിഗ്-21 ന്റെ ഔപചാരിക വിടവാങ്ങല്‍ രാജസ്ഥാനിലെ നാല്‍ എയര്‍ബേസില്‍ നിന്ന് ആരംഭിച്ചു. വ്യോമസേനാ…
പത്തനംതിട്ട: അച്ചൻകോവില്‍ ആറ്റില്‍ രണ്ട് വിദ്യാർഥികള്‍ ഒഴുക്കില്‍പ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്സല്‍ അജി എന്ന…
ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ആർഎസ്എസ് ഗാനം ആലപിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ.…
കണ്ണൂർ: കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗവും സിപിഐഎം നേതാവുമായ പിപി ദിവ്യയ്ക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ അന്വേഷണത്തിന് അനുമതി തേടിയെന്ന്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഞ്ചാവ് വേട്ട. 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. തായ്ലൻഡില്‍ നിന്ന് ക്വാലാലംപൂർ വഴി…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സെപ്തംബര്‍ 14 ന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടത്തുന്ന ഓണാഘോഷപരിപാടി 'ഓണരവം 2025'ന്റെ…