Categories: KERALATOP NEWS

അഫാന്‍ കൊലപാതകം നടത്താന്‍ ചുറ്റിക തിരഞ്ഞെടുത്തതിന്റെ കാരണം ലഭിച്ചതായി പോലീസ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ പ്രതി അഫാന്‍ കൊലപാതകം നടത്താന്‍ ചുറ്റിക തിരഞ്ഞെടുത്തതിന്റെ കാരണം ലഭിച്ചതായി പോലീസ്. അഫാന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. അഫാനായി പോലീസ് ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും.

കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് അഫാന്‍ മൊബൈല്‍ ഫോണില്‍ പലതരം ആയുധങ്ങളെ കുറിച്ച്‌ തിരഞ്ഞിരുന്നു. ഇവ എങ്ങനെ ഉപയോഗിക്കുമെന്ന വിഡിയോയും യൂട്യൂബില്‍ കണ്ടു. അഫാന്‍ രാത്രി ഉറക്കമൊഴിഞ്ഞ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വിവരം ഉമ്മ ഷെമി ബന്ധുക്കളോടും പറഞ്ഞിരുന്നു.

അഫാന്‍ രാത്രി ഉറക്കമൊഴിഞ്ഞ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വിവരം ഉമ്മ ഷെമി ബന്ധുക്കളോടും പറഞ്ഞിരുന്നു. ചുറ്റികയിലേക്ക് അഫാന്‍ എത്തിയതിന്റെ കാരണം പോലീസിന് വ്യക്തമായെങ്കിലും അന്വേഷണം നടക്കുന്നതിനാല്‍ പുറത്തുവിട്ടിട്ടില്ല.

പിതൃമാതാവിനെ കൊലപ്പെടുത്തി സ്വര്‍ണം എടുത്തശേഷം പ്രതി പണയംവെച്ച്‌ 75000 രൂപ വാങ്ങിയിരുന്നു. ഇതില്‍ നാല്‍പതിനായിരം രൂപ കൊടുത്തത് വായ്പ നല്‍കിയ സഹകരണ സംഘത്തിനെന്നും പോലീസ് കണ്ടെത്തി. ദിവസവും വീട്ടിലെത്തി പിരിവ് വാങ്ങുന്ന ഇവരെ കൊലപാതക ദിവസം വീട്ടിലെത്തുന്നത് ഒഴിവാക്കാനാണ് ഗൂഗിള്‍ പേ വഴി പണം നല്‍കിയത്.

കൊലപാതകത്തിന് തലേദിവസം അഫാനും ഉമ്മയും അമ്പതിനായിരം രൂപക്ക് വേണ്ടി ബന്ധുവീട്ടില്‍ പോയിരുന്നു. പക്ഷേ പണം കിട്ടിയില്ല. കൊലനടന്ന ദിവസം രാവിലെയും ഷെമി ബന്ധുവിനെ ഫോണ്‍ വിളിച്ച്‌ അടിയന്തിരമായി പണം ആവശ്യപ്പെട്ടിരുന്നു. അതേസമയം അഫാന്റെ മൊഴിയും പിതാവ് അബ്ദുള്‍ റഹീമിന്റെ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്.

15 ലക്ഷം മാത്രമേ കടമുണ്ടായിരുന്നുള്ളു എന്നാണ് അബ്ദുള്‍ റഹീമിന്റെ മൊഴി. തന്റെ കടം വീട്ടാന്‍ മകന്‍ നാട്ടില്‍ നിന്ന് പണം അയച്ചു നല്‍കിയിട്ടില്ലെന്നും അബ്ദുള്‍ റഹീം പറഞ്ഞിരുന്നു. പിന്നെ എങ്ങനെ ഇത്രയും കടം വന്നു എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രത്യേക സെല്ലില്‍ കഴിയുന്ന പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.

TAGS : VENJARAMOODU MURDER
SUMMARY : Police say they have found the reason why Afan chose the hammer to commit the murder

Savre Digital

Recent Posts

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന ഒന്നരക്കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

കല്‍പ്പറ്റ: വയനാട് മീനങ്ങാടിയില്‍ ഒന്നരക്കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അബ്ദുറസാക്ക് ആണ് പണവുമായി പിടിയിലായത്. ബെംഗളൂരുവില്‍…

32 minutes ago

വാട്ട്‌സ്‌ആപ്പ് ചാറ്റ് ബാക്കപ്പുകള്‍ ഇനി പാസ്‌കീ ഉപയോഗിച്ച്‌ ലോക്ക് ചെയ്യാം

ന്യൂഡൽഹി: വാട്ട്‌സ്‌ആപ്പ് ചാറ്റ് ബാക്കപ്പുകള്‍ക്കായി പാസ്‌കീ അടിസ്ഥാനമാക്കിയുള്ള എൻക്രിപ്ഷൻ എന്ന പുതിയ സംവിധാനം അവതരിപ്പിച്ചു. ഇത് വഴി ഉപയോക്താക്കള്‍ക്ക് അവരുടെ…

57 minutes ago

പയ്യാമ്പലത്ത് തിരയില്‍ പെട്ട് മൂന്ന് മരണം; മരിച്ചത് ബെംഗളൂരുവിലെ മെഡിക്കല്‍ വിദ്യാർഥികൾ

കണ്ണൂർ: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ് എന്നിവരാണ് മരിച്ചത്. എട്ടുപേരടങ്ങുന്ന സംഘം…

2 hours ago

ശബരിമല റോഡുകള്‍ക്കായി 377.8 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍…

3 hours ago

പിഎം ശ്രീ പിന്മാറ്റം തിരിച്ചടിയായി; കേരളത്തിന് എസ്‌എസ്കെ ഫണ്ട് തടഞ്ഞ് കേന്ദ്രം

തിരുവനന്തപുരം: പിഎം ശ്രീയില്‍ നിന്ന് പിന്മാറിയതില്‍ സംസ്ഥാനത്തിന് തിരിച്ചടി. കേരളത്തിന് എസ്‌എസ്കെ ഫണ്ട് തടഞ്ഞ് കേന്ദ്രം. പിഎം ശ്രീയില്‍ ഒപ്പുവെച്ചതിന്…

4 hours ago

വ്യക്തിപരമായ അധിക്ഷേപങ്ങള്‍ വേണ്ട; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ പി.എം.എ. സലാമിനെ തള്ളി മുസ്ലിം ലീഗ്

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ അധിക്ഷേപ…

5 hours ago