അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വൻ തുക തിരിമറി നടത്തി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിലായി. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി(38)നെയാണ് അബുദാബി പോലീസ് അറസ്റ്റ് ചെയ്തത്. ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫിസ് ഇൻ ചാർജായി ജോലി ചെയ്തുവരവെയാണ് ഇയാള്‍ ഒന്നര കോടിയോളം രൂപ ( ആറ് ലക്ഷം ദിർഹം) അപഹരിച്ചത്. ഇതുസംബന്ധിച്ച് ലുലു ഗ്രൂപ്പ് അബുദാബി പോലീസിൽ പരാതി നൽകിയിരുന്നു.
മാർച്ച് 25ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെ ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിക്കുകയും മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അത് സ്വിച്ച്ഡ് ഓഫുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാഷ് ഓഫിസിൽ നിന്ന് 6 ലക്ഷം ദിർഹത്തിന്റെ കുറവ് അധികൃതർ കണ്ടുപിടിച്ചു. ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിന്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് സാധാരണ രീതിയിൽ യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് അധികൃതർ ഉറപ്പാക്കിയിരുന്നു
നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയും രണ്ട് മക്കവും അബുദാബിയിൽ ഒപ്പം താമസിച്ചിരുന്നു. നിയാസിന്റെ തിരോധാനത്തിനു ശേഷം ഇവർ മറ്റാരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്കു മുങ്ങുകയും ചെയ്തു. എംബസി മുഖേന നിയാസിനെതിരെ കേരള പോലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിരുന്നു.
The post അബുദാബി ലുലുവിൽ നിന്ന് ഒന്നര കോടി രൂപ അപഹരിച്ച് മുങ്ങിയ മലയാളി ജീവനക്കാരന്‍ അറസ്റ്റില്‍ appeared first on News Bengaluru.
Powered by WPeMatico
കോട്ടയം: ഗൃഹനാഥൻ ശരീരത്തില്‍ തോട്ടകെട്ടിവെച്ച് പൊട്ടിച്ച് ജീവനൊടുക്കി. മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റില്‍…
കോട്ടയം: വൈക്കത്തിനടുത്ത് ചെമ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം. വൈക്കം ടിവി പുരം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് കത്തിയത്. കാറില്‍ നിന്നും…
തൃശൂർ: വ്യാജ വോട്ടർ പട്ടിക വിവാദത്തിലെ പ്രതിഷേധത്തിനിടെ കേന്ദ്രമ ന്തി സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡി ൽ കരി ഓയിൽ…
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടാകാം…
ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്‌ത്യൻ റൈറ്റേഴ്‌സ് ട്രസ്‌റ്റിൻ്റെ നേതൃത്വ ത്തിൽ സാഹിത്യ സംവാദം 17നു രാവിലെ 10.30നു കോർപറേഷൻ സർക്കിളിലെ ഹോട്ടൽ…
മലപ്പുറം: കോട്ടക്കലില്‍ ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ മരിച്ചു.…