Categories: KERALATOP NEWS

അബ്ദു റഹീമിന്റെ മോചനം: സൗദി കോടതി ഹർജി ഫയലില്‍ സ്വീകരിച്ചു

സൗദി ജയിലിലുള്ള കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായുള്ള ഹർജി സൗദി കോടതി ഫയലില്‍ സ്വീകരിച്ചു. ദിയധനം നല്‍കാൻ കുടുംബവുമായി ധാരണയായതിന്റെ അടിസ്ഥാനത്തില്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റഹീമിന്റെ വക്കീലാണ് ഓണ്‍ലൈൻ കോടതിക്ക് അപേക്ഷ സമർപ്പിച്ചത്.

ഹർജി കോടതി സ്വീകരിച്ചതായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവ്വൂരും വ്യക്തമാക്കി. ഇതു സംബന്ധിച്ച റിപ്പോർട്ട് സൗദി ആഭ്യന്തര മന്ത്രാലയം കോടതിക്ക് നല്‍കിയതിനുശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തില്‍ കോടതി ഉത്തരവുണ്ടാകുക എന്നാണ് ലഭ്യമാകുന്ന വിവരം.

The post അബ്ദു റഹീമിന്റെ മോചനം: സൗദി കോടതി ഹർജി ഫയലില്‍ സ്വീകരിച്ചു appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

കനത്ത മഴ തുടരുന്നു; കർണാടകയിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ബെംഗളൂരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ചില ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന ഇന്ത്യൻ കാലാവസ്ഥാ…

24 minutes ago

യുവ ഡോക്ടറുടെ പീഡന പരാതി; റാപ്പര്‍ വേടന്റെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി

കൊച്ചി: റാപ്പർ വേടനെതിരായ ബലാത്സംഗക്കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെയാണ് അറസ്റ്റ് തടഞ്ഞത്. ഉഭയകക്ഷി…

56 minutes ago

കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു

കോട്ടയം: കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. നാല് മാസമായി അസുഖങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. നാല് മാസം മുമ്പ് മൂന്ന്…

2 hours ago

ആശുപത്രിയില്‍ വച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍

കോഴിക്കോട്: ആയുര്‍വേദ ആശുപത്രിയില്‍ മാതാവിനൊപ്പം എത്തിയ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഡോക്ടര്‍ അറസ്റ്റിലായി. നാദാപുരം- തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന…

2 hours ago

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതല്‍; കിറ്റില്‍ 14 ഇന സാധനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26 മുതലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആർ. അനില്‍. ആദ്യ ഘട്ടത്തില്‍ എഎവൈ…

3 hours ago

പൂര്‍ണ ആരോഗ്യവാനായി മമ്മൂട്ടി; സന്തോഷം പങ്കുവച്ച്‌ ആന്റോ ജോസഫ്

കൊച്ചി: ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫ്. ഫേസ്ബുക്കില്‍ ഒരു ചെറിയ കുറിപ്പിലൂടെയാണ് ആന്റോ…

4 hours ago