സിസ്റ്റർ അഭയ കൊലക്കേസ് പ്രതി ഫാദര്‍ തോമസ് എം. കോട്ടൂരിന്റെ പെന്‍ഷന്‍ പൂര്‍ണമായി പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കി. കേസില്‍ കുറ്റക്കാരന്‍ ആണെന്ന സിബിഐ കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്ത് ജാമ്യം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പെന്‍ഷന്‍ തടയരുതെന്ന് ആവശ്യപ്പെട്ട് ഫാദര്‍ തോമസ് കോട്ടൂര്‍ സര്‍ക്കാരിന് നേരത്തെ അപേക്ഷ നല്‍കിയിരുന്നു.
28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്. 1992 മാര്‍ച്ച് 27നാണ് കോട്ടയം ബിസിഎം കോളജിലെ വിദ്യാര്‍ഥിയായിരുന്ന സിസ്റ്റര്‍ അഭയയെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗുരുതരമായ ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥന്റെ പെന്‍ഷന്‍ തടഞ്ഞുവയ്ക്കുകയോ പിന്‍വലിക്കുകയോ ചെയ്യാമെന്ന കെഎസ്ആര്‍ ചട്ടപ്രകാരമാണ് അഭയ കേസില്‍ ശിക്ഷിക്കപ്പെട്ട തോമസ് എം. കോട്ടൂരിന്റെ പെന്‍ഷന്‍ പൂര്‍ണമായി പിന്‍വലിച്ചത്.
ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…
കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്.സി…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…