തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ. രാഗേഷിനെ അഭിനന്ദിച്ചുകൊണ്ടുള്ള ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ച് ഭർത്താവും കോണ്‍ഗ്രസ് നേതാവുമായ ശബരിനാഥൻ. രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശപരമെങ്കിലും അതിലൊരു വീഴ്ചയുണ്ടെന്ന് ശബരിനാഥൻ പ്രതികരിച്ചു.
സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം. പക്ഷേ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. അതിനാല്‍ തന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്ന് സർക്കാർ തലത്തില്‍ നിന്ന് രാഷ്ട്രീയതലത്തിലേക്ക് മാറി. അതുകൊണ്ടാണ് ഈ വിവാദം ഉണ്ടായതെന്നും ശബരിനാഥൻ വിവരിച്ചു.
കർണന് പോലും അസൂയ തോന്നുന്ന കെകെആർ കവചമെന്നായിരുന്നു മുഖ്യമന്ത്രിക്കൊപ്പമുള്ള രാഗേഷിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് ദിവ്യ പുകഴ്ത്തിയത്. കെ. മുരളീധരനും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമടക്കം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ശബരിയുടെ പ്രതികരണം.
TAGS : LATEST NEWS
SUMMARY : Sabarinathan comes forward to reject Divya
കോട്ടയം: വൈക്കം തോട്ടുവക്കത്തിന് സമീപം കാര്‍ കനാലിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് ഒറ്റപ്പാലം രജിസ്ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒറ്റപ്പാലം…
കൊച്ചി: സംസ്ഥാന വ്യാപകമായി കേരള പോലീസ് നടത്തിയ ഓപ്പറേഷൻ സൈ ഹണ്ടിൽ രജിസ്‌റ്റർ ചെയ്‌തത് 382 കേസുകൾ. 263 പേർ…
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ കഴിഞ്ഞ 266 ദിവസമായി ആശമാർ നടത്തുന്ന രാപ്പകൽ സമരം അവസാനിക്കുന്നു. കേരളപ്പിറവി ദിനത്തിൽ വിജയ പ്രഖ്യാപനം…
ബെംഗളൂരു: ആർഎസ്എസ് റൂട്ട് മാർച്ചിൽ പങ്കെടുത്ത അധ്യാപകര്‍ക്ക് നോട്ടീസ്. ബീദറിലെ നാല് അധ്യാപകര്‍ക്കാണ് വിശദീകരണം ആവശ്യപ്പെട്ട് ഔറാദിലെ ബ്ലോക്ക് വിദ്യാഭ്യാസ…
ബെംഗളുരു: പോസ്റ്റ്മോർട്ടം റിപ്പോർട്ട് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ബെലന്തൂർ എസ്ഐയെയും കോൺസ്റ്റബിളിനെയും സസ്പെൻഡ് ചെയ്തു. ബെലന്തൂർ എസ്ഐ…
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 28ന് ഉഡുപ്പിയിലെ പ്രശസ്തമായ ശ്രീകൃഷ്ണ മഠം സന്ദർശിക്കുമെന്ന് ക്ഷേത്ര വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 12നു…