കൊല്ലം: ഹൈക്കോടതിയിലെ മുൻ സീനിയർ ഗവ.പ്ലീഡർ പി.ജി.മനുവിന്റെ ആത്മഹത്യയിൽ ഒരാൾ അറസ്റ്റിൽ. മനുവിനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവായ ഓണക്കൂർ,അഞ്ചൽപ്പെട്ടി പ്ലാത്തോട്ടത്തിൽ വീട്ടിൽ ജോൺസണാണ് (40) ഇന്നലെ പിറവത്തുള്ള ബന്ധുവീട്ടിൽ നിന്ന് പിടിയിലായത്. ഇയാളുടെ നിരന്തര സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ നവംബറിലാണ് ഇയാൾ വീഡിയോ ചിത്രീകരിക്കുന്നത്. ജോൺസണിന്റെ ഫോൺ പോലീസ് പരിശോധിച്ചു. വീഡിയോ കാണിച്ച് ഇയാൾ നിരന്തരം മനുവിനെ ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടിരുന്നതായും വീഡിയോ ചിത്രീകരിച്ചപ്പോൾ മനുവിനെ കുടുംബത്തിന്റെ മുന്നിൽ വെച്ച് കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു. പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ മനു, തനിക്കെതിരെ ആരോപണം ഉയർത്തിയ മറ്റൊരു യുവതിയുടെ വീട്ടിൽ കുടുംബത്തോടൊപ്പമെത്തി മാപ്പ് പറയുന്ന തരത്തിലുള്ള ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. തുടർന്ന് മനോവിഷമത്തിലായ മനുവിനെ 13ന് കൊല്ലം ആനന്ദവല്ലീശ്വരത്തിനടുത്തുള്ള വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഡോ.വന്ദനാദാസ് കൊലക്കേസിൽ പ്രതിഭാഗം അഭിഭാഷകനായ ബി. എ.ആളൂരിനൊപ്പം പ്രവർത്തിക്കുകയായിരുന്നു. ഈ കേസിന്റെ ആവശ്യത്തിനാണ് കൊല്ലത്തെത്തിയത്.
നിയമസഹായം തേടിയെത്തിയ ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് മനുവിനെതിരെ ഉയര്‍ന്ന പരാതി. 2018ല്‍ നടന്ന പീഡന കേസില്‍ ഇരയായ യുവതി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ മനുവിനെ സമീപിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മനു ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളിയിരുന്നു. കേസില്‍ ജാമ്യത്തിലായിരുന്നു മനു.
<BR>
TAGS : P G MANU DEATH
SUMMARY : Death of a lawyer; One person was arrested for threatening
കോട്ടയം: തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കണ്ടെയ്നര്‍ ലോറി കയറി മരിച്ചു. അടിയം ശ്രീനാരായണ വിലാസത്തില്‍ പ്രമോദ് സുഗുണന്റെ…
തൃശൂർ: സിപിഐയിൽ നിന്ന് രാജിവെച്ച തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൃഷ്ണാപുരത്ത്…
കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി.എം. വിനുവിന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോൺഗ്രസിന്റെ കോഴിക്കോട് മേയർ സ്ഥാനാർഥിയായിരുന്നു…
ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീഗനറിൽ വച്ചാണ് യുവാവിനെ…
ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന് കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്…