Categories: KARNATAKATOP NEWS

അമാവാസി ആയതിനാല്‍ പുഴയില്‍ വെള്ളം കുറയും; അര്‍ജുനെ തിരയാനൊരുങ്ങി ഈശ്വര്‍ മല്‍പെ

ബെംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ‌കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ തയ്യാറാണെന്ന് അറിയിച്ച്‌ മത്സ്യത്തൊഴിലാളി ഈശ്വർ മല്‍പെ. ഇന്ന് അമാവാസി നാളില്‍ വേലിയിറക്കത്തില്‍ പുഴയിലെ വെള്ളം കുറയുമെന്നും ഇറങ്ങാൻ സന്നദ്ധനാണെന്നും പ്രാദേശിക മത്സ്യത്തൊഴിലാളി ഈശ്വർ മല്‍പെ അറിയിച്ചതായി അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ പറഞ്ഞു.

മൂന്ന് മണിക്കൂറോളം പുഴയില്‍ വെള്ളം കുറയുമെന്നാണു കരുതുന്നത്. അതേസമയം അർജുനെ കണ്ടെത്താൻ ഗംഗാവലിപ്പുഴയില്‍ തിരച്ചിലിന് തൃശൂർ‌ കാർഷിക സർവകലാശാലയുടെ ഡ്രജർ എത്തിക്കേണ്ടെന്നു തീരുമാനം. പുഴയിലെ ചെളിയും ഒഴുക്കും കാരണം യന്ത്രം എത്തിച്ചാലും പ്രവർത്തിപ്പിക്കാനാകില്ലെന്നാണ് സ്ഥലം സന്ദർശിച്ച സമിതി തൃശൂർ ജില്ലാ ഭരണകൂടത്തിനു നല്‍കിയ റിപ്പോർട്ട്. ഇതിനിടയില്‍ ദേശീയപാതയില്‍ ഷിരൂരിലൂടെ ഗതാഗതം പുനരാരംഭിച്ചു.

TAGS : SHIROOR LANDSLIDE | ARJUN
SUMMARY : Shiroor landslide: Ishwar Malpe is ready to search for Arjun

Savre Digital

Recent Posts

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ നാലാം ദിവസവും വില ലക്ഷത്തിന് മുകളില്‍ തുടരുകയാണ്. പവന് 880 രൂപ ഉയർന്ന്…

21 minutes ago

‘തൃക്കാക്കരയിലും കെപിസിസി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു’; സണ്ണി ജോസഫിന് പരാതി നല്‍കി ഉമ തോമസ്

കൊച്ചി: എറണാകുളം ഡിസിസിയില്‍ പൊട്ടിത്തെറി തുടരുന്നു. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എംഎല്‍എ രംഗത്തെത്തുകയായിരുന്നു.…

1 hour ago

ജില്ലാ സെക്രട്ടറി ആക്കിയില്ല; വിജയ്‌യുടെ കാര്‍ തടഞ്ഞ ടിവികെ വനിതാ നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചു

ചെന്നൈ: സൂപ്പർതാരം വിജയ്‌യുടെ പാർട്ടിയായ ടിവികെ‌യില്‍ (തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച…

2 hours ago

നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സ് പത്താം വാർഷികാഘോഷം തിങ്കളാഴ്ച

ബെംഗളൂരു: നൃത്ത വിദ്യാലയമായ നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സിന്റെ പത്താം വാർഷികാഘോഷവും ഗജ്ജെ പൂജയും മല്ലേശ്വരം ചൗഡയ്യ മെമ്മോറിയൽ…

3 hours ago

ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ; മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും

പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട്…

3 hours ago

ശ്രീനാരായണ സമിതിയില്‍ ചതയപൂജ

ബെംഗളൂരു: ശ്രീനാരായണ സമിതിയില്‍ അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ നടത്തി. ഗുരുദേവ കൃതികളുടെ പാരായവും ഉണ്ടായിരുന്നു. സമിതി പൂജാരി ആധിഷ് ശാന്തി…

4 hours ago