അമിതമായി ശുദ്ധജലം ഉപയോഗിക്കുന്ന ജലകണക്ഷനുകൾ വിച്ഛേദിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ അമിത അളവിൽ ശുദ്ധജലം ഉപയോഗിക്കുന്നവരുടെ ജലകണക്ഷനുകൾ വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ് നൽകി ബിഡബ്ല്യൂഎസ്എസ്ബി. ഏപ്രിൽ 10 മുതൽ പ്രതിദിനം 40 ലക്ഷം മുതൽ 2 കോടി ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്നവർക്ക് ജലവിതരണം 10 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് ബോർഡ്‌ വ്യക്തമാക്കി.

പ്രതിദിനം 2 കോടി ലിറ്റർ വെള്ളം ഉപയോഗിക്കുന്ന 38 ഉപയോക്താക്കൾക്ക് ഇതിനകം 20 ശതമാനം ജലവിതരണം വെട്ടിക്കുറച്ചതായി ബിഡബ്ല്യൂഎസ്എസ്ബി അറിയിച്ചിട്ടുണ്ട്. ഇതിലൂടെ ബോർഡിന് 10 ദശലക്ഷം ലിറ്റർ വെള്ളം (എംഎൽഡി) ലാഭിക്കാൻ സാധിക്കും.

പ്രതിദിനം 40 ലക്ഷം മുതൽ 2 കോടി ലിറ്റർ വരെ ജലം ഉപയോഗിക്കുന്നവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനമെന്ന് ബിഡബ്ല്യൂഎസ്എസ്ബി ചെയർമാൻ രാം പ്രസാദ് മനോഹർ പറഞ്ഞു. റെസ്റ്റോറൻ്റുകൾ, ബൾക്ക് ഉപയോക്താക്കൾ, അപ്പാർട്ട്മെൻ്റ് സമുച്ചയങ്ങൾ എന്നിവയ്ക്ക് ബോർഡ്‌ ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചുതുടങ്ങിയതായി അദ്ദേഹം വിശദീകരിച്ചു.

The post അമിതമായി ശുദ്ധജലം ഉപയോഗിക്കുന്ന ജലകണക്ഷനുകൾ വിച്ഛേദിക്കും appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

വോട്ടർമാരെ അധിക്ഷേപിക്കുന്ന പരാമർശത്തില്‍ ഖേദിക്കുന്നു; എം.എം മണി

നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ വോട്ടർമാർ നന്ദികേട്​ കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ…

6 minutes ago

ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് സ്ത്രീകളടക്കം മൂന്നുപേർക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ​ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…

18 minutes ago

തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ…

33 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…

3 hours ago

ഒന്നരമാസത്തെ വിശ്രമത്തിന് ദലൈലാമ കർണാടകയില്‍ എത്തി

ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ്…

3 hours ago

തിരുവനന്തപുരം നഗരം ആര് ഭരിക്കും? വി.വി. രാജേഷും ശ്രീലേഖയും പരിഗണനയില്‍

തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ ഏല്‍പ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവം.. മുതിര്‍ന്ന ബിജെപി നേതാവ്…

4 hours ago