ബെംഗളൂരു: കോൺഗ്രസിനെതിരെ തെറ്റായ വാർത്ത കൊടുത്ത പരാതിയിൽ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്‌ക്കും മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിക്കുമെതിരെ ബെംഗളൂരു ഹൈഗ്രൗണ്ട്സ് പോലീസ് രജിസ്റ്റർ ചെയ്ത കേസ് സ്റ്റേ ചെയ്തു. കർണാടക ഹൈക്കോടതിയുടേതാണ് ഉത്തരവ്. ജസ്റ്റിസ് എസ്. രാച്ചയ്യയുടെ അവധിക്കാല ബെഞ്ചാണ് കേസ് സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
യൂത്ത് കോൺഗ്രസിന്റെ ലീഗൽ സെൽ മേധാവി ബി.എൻ. ശ്രീകാന്ത് സ്വരൂപിന്റെ പരാതിയിലാണ് ഹൈഗ്രൗണ്ട്സ് പോലീസ് കേസെടുത്തത്. എന്നാൽ കേസിന്റെ നിയമസാധുത ചോദ്യം ചെയ്ത് ഇരുവരും കർണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുർക്കിയിലെ ഇസ്താംബുൾ കോൺഗ്രസ് സെന്ററിന്റെ ചിത്രം തെറ്റായി പ്രദർശിപ്പിച്ചതിനായിരുന്നു അർണാബ് ഗോസ്വാമിക്കെതിരെ കേസെടുത്തത്. എന്നാൽ ചിത്രം തെറ്റായിരുന്നെന്ന് പിന്നീട് ചാനൽ തന്നെ വ്യക്തമാക്കിയിരുന്നു.
TAGS: KARNATAKA | HIGHCOURT
SUMMARY: Karnataka hc stays case against amit Malavya and arnab goswamy
കാസറഗോഡ്: ഉദുമയില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. വലിയവളപ്പിലെ അശ്വിൻ അരവിന്ദ് (18) ആണ് മരിച്ചത്. കിണറിന് മുകളില്‍ സർവ്വീസ്…
കണ്ണൂർ: സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാള്‍ ആഘോഷം നടത്തിയവർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. പിറന്നാളാഘോഷത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍…
ബെംഗളൂരു: കേരള ആര്‍ടിസിയുടെ പുതിയ എസി സ്ലീപ്പർ ബസ് അപകടത്തിൽ പെട്ടു. പ്രകാശിന്റെ ബെംഗളൂരു വർക്‌ഷോപ്പിൽ നിന്ന് കേരള ആര്‍ടിസിക്ക്…
ബെംഗളൂരു: മംഗളൂരു-ബെംഗളൂരു റെയില്‍പാതയിലെ സകലേഷ്പൂരിനും സുബ്രഹ്‌മണ്യ റോഡിനും ഇടയില്‍ നടക്കുന്ന വൈദ്യുതീകരണ പ്രവൃത്തികളുടെ ഭാഗമായി ഡിസംബര്‍ 16 വരെ…
ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്‌നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു…
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…